കോട്ടയം: മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച മലരിക്കൽ ആമ്പൽ ടൂറിസം കർഷകർക്ക് വരുമാനം നൽകുന്ന നൂതന മാതൃകയാകുന്നു. ടൂറിസം സീസൺ കഴിയുന്നതോടെ വള്ളങ്ങളുടെ ഉപയോഗത്താൽ കേടുപാടു സംഭവിച്ച വരമ്പുകൾ നന്നാക്കാനും പാടശേഖരങ്ങളുടെ പുറംബണ്ട് ശക്തിപ്പെടുത്താനും ഈ തുക കർഷകർക്ക് ഉപയോഗിക്കാനാകും.
തിരുവാർപ്പ് പഞ്ചായത്തിലെ 1800 ഏക്കർ വരുന്ന ജെ - ബ്ലോക്ക്, 850 ഏക്കർ വിസ്തൃതിയുള്ള തിരുവായ്ക്കരി പാടശേഖര സമിതികളും ഈ പാടശേഖരങ്ങളിൽ വളർന്ന ആമ്പലുകൾക്കിടയിൽ സഞ്ചാരികളെ വള്ളങ്ങളിൽ എത്തിക്കുന്നവരും ചേർന്നാണ് ധാരണയുണ്ടാക്കിയത്. ആമ്പൽ ഫെസ്റ്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് സംഘാടകരായ തിരുവാർപ്പ് പഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, ജെ. ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവർ യോഗം ചേർന്നത്.
ഡിവൈ.എസ്.പി കെ.ജി. അനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുന: സംയോജന പദ്ധതി കോഓർഡിനേറ്റർ കെ. അനിൽകുമാർ, പഞ്ചായത്ത് മുൻ പ്രസിഡന്റ് അജയൻ കെ. മേനോൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു , കുമരകം എസ്.എച്ച്.ഒ കെ. ഷിജി, മലരിക്കൽ ടൂറിസം സൊസൈറ്റി പ്രസിഡൻറ് വി.കെ. ഷാജിമോൻ, തിരുവായ്ക്കരി പാടശേഖര സമിതി പ്രസിഡന്റ് ജോൺ ചാണ്ടി, ജെ. ബ്ലോക്ക് പാടശേഖര സമിതി സെകട്ടറി ഔസേഫ് ചാക്കോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.