ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ ലൂയി വിറ്റോണിന്റെ ഒരു ഉൽപന്നം നവസമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഓട്ടോറിക്ഷയുടെ ഡിസൈനിലാണ് കമ്പനി തങ്ങളുടെ പുതിയ ഹാൻഡ് ബാഗ് ഒരുക്കിയിരിക്കുന്നത്. 2026 മെന്‍സ് / സ്പ്രിങ് കലക്ഷനിലാണ് ‘മുച്ചക്ര വാഹനം’ പ്രത്യക്ഷപ്പെട്ടത്.
ബാഗിന്റെ വിലയാകട്ടെ, ഒരു യഥാർഥ ഒട്ടോറിക്ഷയുടെ വിലയെക്കാൾ അധികം വരും. ഒരു മാധ്യമ റിപ്പോർട്ടിൽ പറയുന്നത്, ഓട്ടോറിക്ഷ ബാഗിന് 35 ലക്ഷം വരുമെന്നാണ്. ഇന്ത്യന്‍ സംസ്കാരത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് പുതിയ ഡിസൈനുകള്‍ എന്നാണ് ലൂയി വിറ്റോണ്‍ പറയുന്നത്. എന്നാല്‍, ഇത് പ്രചോദനമല്ലെന്നും വെറും കോപ്പിയടിയാണെന്നുമാണ് നെറ്റിസൺസിന്റെ വിമർശനം.
ഈ ബാഗ് വാങ്ങുന്ന കാശുണ്ടെങ്കിൽ 15 ഓട്ടോ വാങ്ങാമല്ലോ എന്ന് ചില കമന്‍റുകൾ. പാഷൻ ഇൻഡസ്ട്രിയിലെ ഇരട്ടത്താപ്പ് നയമാണിതെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇതേ മോഡൽ ഒരു ഇന്ത്യൻ കമ്പനിയാണ് നിർമിച്ചതെങ്കിൽ ഇത്രയും വില ഈടാക്കുന്നത് അംഗീകരിക്കുമോ എന്നും ചോദ്യം ഉയരുന്നു. മുമ്പ് വിമാനം, ഡോൾഫിൻ മാതൃകകളിലും ഇവർ ബാഗ് നിർമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.