സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 45 രൂപയുടെ കുറവാണ് ഉണ്ടായത്. വില 9100 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 360 രൂപയുടെ കുറവുണ്ടായി. 72,800 രൂപയായാണ് വില കുറഞ്ഞത്. ആഗോളവിപണിയിലും കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി.

സ്​പോട്ട് ഗോൾഡ് വിലയിൽ 0.5 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ഔൺസിന് 3,328 ഡോളറായാണ് വില കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർനിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 3,336.7 ഡോളറായി ഇടിഞ്ഞു. തീരുവ സംബന്ധിച്ച യു.എസ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സ്വർണവിപണിയും.

ഡോണാൾഡ് ട്രംപ് തീരുവയിൽ വിവിധരാജ്യങ്ങളുമായി ചർച്ച നടത്തുകയാണ്. ഇതിൽ തീരുമാനമായില്ലെങ്കിൽ വരും ദിവസങ്ങളിൽ സ്വർണവില ഉയരുന്നതിന് അത് കാരണമാകും. അതേസമയം, ഇന്ത്യക്കുമേൽ 100 ശതമാനം തീരുവ ചുമത്തുമെന്ന് നാറ്റോ അറിയിച്ചു. ഇതും ഭാവിയിൽ സ്വർണവിലയെ സ്വാധീനിച്ചേക്കും. 

നേരത്തെ റഷ്യൻ എണ്ണവാങ്ങുന്നവർക്ക് രണ്ടാംഘട്ട തീരുവ ചുമത്തുന്നതും പരിഗണനയിലാണെന്ന് ട്രംപ് പറഞ്ഞിരുന്നു. യുക്രെയ്നുമായി സമാധാനകരാറിലെത്താൻ 50 ദിവസ​ത്തെ സമയപരിധിയും ട്രംപ് റഷ്യക്ക് നൽകിയിരുന്നു. അതേസമയം, റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തുമെന്നും നാറ്റോയും അറിയിച്ചിരുന്നു.

അതേസമയം, റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തുമെന്നും നാറ്റോയും അറിയിച്ചിരുന്നു.യു.എസ് കോൺഗ്രസിലെ മുതിർന്ന സെനറ്റർമാരുമായി കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു അധിക തീരുവ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവന്നത്. 100 ശതമാനം തീരുവ ഈ രാജ്യങ്ങൾക്കുമേൽ ചുമത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പ്രഖ്യാപനങ്ങളെല്ലാം വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.

Tags:    
News Summary - Gold Rate hike in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2025-07-10 04:27 GMT