മലബാർ കാൻസർ സെന്ററിൽ അസി. പ്രഫസർ, ലെക്ചറർ, ഫാർമസിസ്റ്റ് ഒഴിവുകൾ

ത​ല​ശ്ശേ​രി​യി​ലെ മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്റ​ർ (പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ങ്കോ​ള​ജി സ​യ​ൻ​സ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് ) വി​വി​ധ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. കേ​ര​ള സ​ർ​ക്കാ​റി​ന് കീ​ഴി​ലെ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​ണി​ത്. ത​സ്തി​ക​ക​ൾ ചു​വ​ടെ.

അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ (സ്ഥി​രം നി​യ​മ​നം): ശ​മ്പ​ള​നി​ര​ക്ക് 1,01,500-1,67,400 രൂ​പ. നി​ല​വി​ലു​ള്ള​തും ഭാ​വി​യി​ലു​ണ്ടാ​കാ​വു​ന്ന​തു​മാ​യ ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് പ​രി​ഗ​ണ​ന. ഡി​സി​പ്ലി​നു​ക​ൾ/​സ്​​പെ​ഷാ​ലി​റ്റി​ക​ൾ-​സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി, ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ, ഗൈ​ന​ക്കോ​ള​ജി​ക്ക​ൽ ഓ​​​​​​ങ്കോ​ള​ജി, ക്ലി​നി​ക്ക​ൽ ഹെ​മ​റ്റോ​ള​ജി, റേ​ഡി​യോ ഡെ​യ്ഗ​നോ​സി​സ്/ റേ​ഡി​യോ​ള​ജി, മെ​ഡി​ക്ക​ൽ ഓ​​​ങ്കോ​ള​ജി, അ​ന​സ്തേ​ഷ്യോ​ള​ജി, ക്രി​ട്ടി​ക്ക​ൽ കെ​യ​ർ, സൈ​ക്കോ-​ഓ​ങ്കോ​ള​ജി.

കൂടുതൽ വിവരങ്ങൾ www.mcc.kerala.gov.in ൽ ​. ഓ​ൺ​ലൈ​നി​ൽ ജൂ​ലൈ 22 വൈ​കീ​ട്ട് അ​ഞ്ചു മ​ണി വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

ക​രാ​ർ നി​യ​മ​നം: ഫാ​ർ​മ​സി​സ്റ്റ് , ടെ​ക്നീ​ഷ്യ​ൻ ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ, ടെ​ക്നീ​ഷ്യ​ൻ ക്ലി​നി​ക്ക​ൽ ലാ​ബ്, ലെ​ക്ച​റ​ർ-​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ത​സ്തി​ക​ക​ളി​ൽ നി​ല​വി​ലു​ള്ള​തും വ​രാ​നി​രി​ക്കു​ന്ന​തു​മാ​യ ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ൺ​ലൈ​നി​ൽ ജൂ​ലൈ 21 വ​രെ അ​പേ​ക്ഷി​ക്കാം.

സീ​നി​യ​ർ റെ​സി​ഡ​ന്റ് (മെ​ഡി​ക്ക​ൽ): പ​ത്തോ​ള​ജി, ക്ലി​നി​ക്ക​ൽ ഹെ​മ​റ്റോ​ള​ജി ആ​ൻ​ഡ് മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി, അ​ന​സ്തേ​​ഷ്യോ​ള​ജി, ഇ​മേ​ജി​യോ​ള​ജി, റേ​ഡി​യേ​ഷ​ൻ ഓ​​ങ്കോ​ള​ജി, സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി എ​ന്നീ ഡി​സി​പ്ലി​നു​ക​ളി​ലാ​ണ് അ​വ​സ​രം.വി​വി​ധ ഡി​സി​പ്ലി​നു​ക​ളി​ൽ നോ​ൺ-​സ്റ്റൈ​പ​ന്റ​റി ട്രെ​യി​നി​ങ് പ്രോ​ഗ്രാ​മി​ലേ​ക്കും അ​പേ​ക്ഷി​ക്കാം.വിവരങ്ങൾ വെ​ബ്സൈ​റ്റി​ൽ.

Tags:    
News Summary - Malabar Cancer Center has vacancies for Asst. Professor, Lecturer, Pharmacist.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.