കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്സ് ബിരുദ പ്രവേശനത്തിന് രജിസ്ട്രേഷന് ആരംഭിച്ചു. സി.യു.ഇ.ടി-യു.ജി പങ്കെടുത്തവര്‍ക്ക് ജൂലൈ 31വരെ സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം.
ബി.എസ്സി (ഓണേഴ്സ്) ബയോളജി, ബി.കോം. (ഓണേഴ്സ്) ഫിനാന്‍ഷ്യല്‍ അനലിറ്റിക്സ്, ബി.സി.എ (ഓണേഴ്സ്), ബി.എ (ഓണേഴ്സ്) ഇന്റര്‍നാഷനല്‍ റിലേഷന്‍സ് എന്നീ ബിരുദ പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്. ബി.എ. (ഓണേഴ്സ്) ഇന്റര്‍നാഷനല്‍ റിലേഷന്‍സിന് 40ഉം മറ്റ് പ്രോഗ്രാമുകള്‍ക്ക് 60 വീതവുമാണ് സീറ്റ്.
ജനറല്‍, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗക്കാര്‍ക്ക് 500 രൂപയാണ് രജിസ്ട്രേഷന് ഫീസ്. ആഗസ്റ്റ് നാലിന് പ്രൊവിഷനല്‍ റാങ്ക് ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
അഞ്ചിന് admissions@cukerala.ac.in എന്ന ഇ-മെയിലില്‍ പരാതികള്‍ അറിയിക്കാം. ആറിന് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഹെൽപ് ലൈന്‍: 0467 2309460/2309467.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.