കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് (ഡാസ്പ്) നടത്തുന്ന റഗുലര്‍ ഫുള്‍ ടൈം ഹ്രസ്വകാല പ്രോഗ്രാമുകളായ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ്-സപ്ലൈ ചെയിന്‍ ആൻഡ് പോര്‍ട്ട് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ബേക്കറി ആൻഡ് കണ്‍ഫെക്ഷണറി (യോഗ്യത-പ്ലസ്ടു) പി.ജി ഡിപ്ലോമ ഇന്‍ ഡേറ്റ ആൻഡ് ബിസിനസ് അനലിറ്റിക്സ് (യോഗ്യത-ഡിഗ്രി) എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 25 വരെ അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ www.dasp.mgu.ac.in ല്‍. ഇ മെയില്‍: dasp@mgu.ac.in ഫോണ്‍-8078786798, 0481 2733292
ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ (ഐ.യു.സി.ഡി.എസ്) ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
മൂന്നുമാസത്തെ കോഴ്സ് നാട്ടിലും വിദേശത്തും ആശുപത്രികളില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും സഹായിക്കുന്ന അസിസ്റ്റന്റ് നഴ്സ് തസ്തികയിലും കെയര്‍ഹോമുകളില്‍ കെയര്‍ ഗിവറായും ജോലി ലഭിക്കുന്നതിന് ഉപകരിക്കുന്നതാണ്.പ്രായപരിധിയില്ല. ഓഫ് ലൈന്‍, ഓണ്‍ലൈന്‍ ക്ലാസുകളുണ്ടാകും. ഒരുമാസത്തെ ആശുപത്രി പരിശീലനവും പ്ലേസ്മെന്റ് സഹായവും ലഭിക്കും. കോഴ്സ് 21ന് ആരംഭിക്കും. ഫോണ്‍ -9946299968, 9744309884. ഇമെയില്‍- iucdsmgu@mgu.ac.in.
സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസില്‍ എം.ബി.എ പ്രോഗ്രാമില്‍ എസ്.സി വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. ക്യാറ്റ്, സീമാറ്റ്, കെമാറ്റ് ഇവയില്‍ ഏതെങ്കിലും യോഗ്യത നേടിയ എസ്.സി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ അസ്സല്രേഖകളുമായി 21ന് രാവിലെ 10ന് വകുപ്പ് ഓഫീസില്‍ എത്തണം. ഫോണ്‍- 0481-2733367
സ്കൂള്‍ ഓഫ് നാനോസയന്‍സ് ആൻഡ് നാനോ ടെക്നോളജിയില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി ചേര്‍ന്നുനടത്തുന്ന എം.എസ്.സി ഫിസിക്സ് നാനോ സയന്‍സ് ആൻഡ് ടെക്നോളജി ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമില്‍ ജനറല്‍ മെറിറ്റില്‍ ആറും എം.എസ്.സി കെമിസ്ട്രി നാനോസയന്‍സ് ആൻഡ് ടെക്നോളജി പ്രോഗ്രാമില്‍ ജനറല്‍ മെറിറ്റില്‍ മൂന്നും സീറ്റുകള്‍ ഒഴിവുകളുണ്ട്.
അര്‍ഹരായവര്‍ 21ന് ഉച്ചക്ക് 12ന് അസ്സല് രേഖകളുമായി വകുപ്പ് ഓഫീസില്‍ (റൂംനമ്പര്‍ 302, കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സ്) എത്തണം. വിശദവിവരങ്ങള്‍ക്ക്: https://snsnt.mgu.ac.in/ ഫോണ്‍ -9495392750, 9447709276, 8281915276.
അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിലെയും ഒന്ന് മുതല്‍ ആറുവരെ സെമസ്റ്ററുകള്‍ എം.സി.എ (2018, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2016 അഡ്മിഷന് രണ്ടാം മെഴ്സിചാന്‍സ്, 2015 അഡ്മിഷന് അവസാന മെഴ്സിചാന്‍സ്) ലാറ്ററല്‍ എന്‍ട്രി (2019 അഡ്മിഷന് സപ്ലിമെന്ററി, 2018 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2017 അഡ്മിഷന് രണ്ടാം മെഴ്സിചാന്‍സ്, 2016 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ആഗസ്റ്റ് നാല് മുതല്‍ നടക്കും.
ഫ്യൂച്ചേഴ്സ് സ്റ്റഡീസ് പഠന വകുപ്പിൽ എം.ടെക് ടെക്നോളജി മാനേജ്മെന്റ് പ്രോഗ്രാമിൽ റിസർവേഷൻ സീറ്റുകൾ ഉൾപ്പെടെ ഒഴിവുകളുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കുറഞ്ഞത് 55 ശതമാനം മാർക്കോടെ ഏതെങ്കിലും ബ്രാഞ്ചിൽ ബി.ടെക് ബിരുദമാണ് യോഗ്യത. താൽപര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 23ന് രാവിലെ 11ന് കാര്യവട്ടം യൂനിവേഴ്സിറ്റി കാമ്പസിലെ ഫ്യൂച്ചേഴ്സ് സ്റ്റഡീസ് വിഭാഗത്തിൽ ഹാജരാകണം. ഫോൺ: 0471 2305321.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.