പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി ഡിപ്ലോമ

കേന്ദ്ര സർക്കാറിന് കീഴിൽ ഫരീദാബാദിലുള്ള (ഹരിയാന) നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.പി.ടി.ഐ) ആഗസ്റ്റിലാരംഭിക്കുന്ന വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈനിൽ ജൂലൈ 21 വരെ അപേക്ഷിക്കാം.

ആലപ്പുഴ അടക്കം എൻ.പി.ടി.ഐയുടെ താഴെ പറയുന്ന കേന്ദ്രങ്ങളിലായാണ് കോഴ്സുകൾ നടത്തുന്നത്. വൈദ്യുതി മേഖലക്കാവശ്യമായ മനുഷ്യ വിഭവശേഷി വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം. വിശദവിവരങ്ങളടങ്ങിയ ബ്രോഷർ www.npti.gov.in ൽ.

പി.ജി ഡിപ്ലോമ കോഴ്സുകൾ

പവർ പ്ലാന്റ് എൻജിനീയറിങ്: (ഒരു വർഷം). ആലപ്പുഴ (60 സീറ്റുകൾ), ഫരീദാബാദ് (90), നാഗ്പൂർ (90), നെയ്വേലി (60), ദുർഗാപൂർ (60), ശിവപൂരി (മധ്യപ്രദേശ് 60). പ്രവേശന യോഗ്യത: ബി.ഇ/ ബി.ടെക് (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ പവർ എൻജിനീയറിങ് / അനുബന്ധ ശാഖകൾ മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.

റിന്യൂവെബിൾ എനർജി ആൻഡ് ഗ്രിഡ് ഇന്റർഫേസ് ടെക്നോളജീസ്: (ഒരു വർഷം). ബംഗളൂരു (60), നെയ്വേലി (60), ഗുവാഹതി (40) ന്യൂഡൽഹി (ബദാർപൂർ (30). യോഗ്യത: ബി.ഇ/ ബി.ടെക് ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്​​ട്രോ​ണിക്സ്/ മെക്കാനിക്കൽ/ പവർ എൻജിനീയറിങ്/ സി.എസ്/സി ആൻഡ് ഐ/ ഇ.സി/ ഐ.ടി മുതലായവ) 60 ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കണം.

ഹൈഡ്രോ പവർ പ്ലാന്റ് എൻജിനീയറിങ്: (9 മാസം). നങ്കൽ (60). യോഗ്യത- ബി.ഇ/ ബി.ടെക്/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ പവർ എൻജിനീയറിങ് (60 ശതമാനം മാർക്കിൽ കുറയരുത്)

ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റംസ്: (ആറു മാസം). ബംഗളൂരു (60), ഗുവാഹതി (40). യോഗ്യത: ബി.ഇ/ ബി.ടെക് (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്​ട്രോണിക്സ് / പവർ എൻജിനീയറിങ് (60 ശതമാനം മാർക്കിൽ കുറയരുത്).

പവർ ഡിസ്​ട്രിബ്യൂഷൻ ആൻഡ് എമർജിങ് ടെക്നോളജീസ്: (ഒരു വർഷം) ന്യൂഡൽഹി (50). യോഗ്യത: ബി.ഇ/ ബി.ടെക് (ഏതെങ്കിലും ബ്രാഞ്ച്) (60 ശതമാനം മാർക്കിൽ കുറയരുത്).

എല്ലാ കോഴ്സുകൾക്കും മേൽപറഞ്ഞ യോഗ്യതക്ക് പുറമെ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിലും 60 മാർക്കിൽ കുറയാതെ നേടിയിരിക്കണം. പ്രായപരിധിയില്ല. അപേക്ഷാ ഫീസ് 500 രൂപ ‘SB Collect’ മുഖേന അടക്കണം. https://bit.ly/NPTI PGDC 25-26 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി ഓൺലൈനിൽ അപേക്ഷിക്കേണ്ടതാണ്.

സെലക്ഷൻ: ബി.ഇ/ ബി.ടെക് പരീക്ഷയുടെ മാർക്കിന്റെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ എൻ.പി.ടി.ഐ ഫരീദാബാദ് തയാറാക്കുന്ന പൊതു മെറിറ്റ് ലിസ്റ്റ് വെബ് സൈറ്റിൽ ജൂലൈ 25 ന് പ്രസിദ്ധപ്പെടുത്തും. 29, 30 തീയതികളിൽ കൗൺസലിങ് നടത്തി തെരഞ്ഞെടുക്കപ്പെടുന്നവർ ആഗസ്റ്റ് നാലിന് റിപ്പോർട്ട് ചെയ്തു പ്രവേശനം നേടണം. ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 22ന് സ്ലോട്ട് അഡ്മിഷനുണ്ടാകും.

ഫീസ്: ഒരു വർഷത്തെ കോഴ്സിന് 2,30,000 രൂപ, ഒമ്പത് മാസത്തെ കോഴ്സിന് 1,75,000 രൂപ, ആറു മാസത്തെ കോഴ്സിന് 1,45,000 രൂപ. 18 ശതമാനം ജി.എസ്.ടികൂടി നൽകണം. കൂടുതൽ വിവരങ്ങൾ ബ്രോഷറിലുണ്ട്. 

Tags:    
News Summary - PG Diploma at Power Training Institute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.