ബി.എഡ് പ്രവേശനം
തിരുവനന്തപുരം: ഗവ./ എയ്ഡഡ്/ സ്വാശ്രയ/ കെ.യു.സി.ടി.ഇ കോളജുകളിലെ ബി.എഡ് പ്രോഗ്രാമുകളിലേക്ക് ജൂലൈ 24 വരെ അപേക്ഷിക്കാം. കെ.യു.സി.ടി.ഇ മാനേജ്മെന്റ് ക്വാട്ടയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ നൽകാം. വിവരങ്ങൾക്ക് https://admissions.keralauniversity.ac.in/bed2025 സന്ദർശിക്കുക. ഫോൺ: 8281883053.
എം.എഡ് പ്രവേശനം
സർക്കാർ /എയ്ഡഡ്/ സ്വാശ്രയ/ കെ.യു.സി.ടി.ഇ കോളജുകളിലെ എം.എഡ് പ്രോഗ്രാമുകളിലേക്ക് ജൂലൈ 23വരെ അപേക്ഷിക്കാം. അവസാന ഷെഡ്യൂൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
സപ്ലിമെന്ററി അലോട്ട്മെന്റ്
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.ടി കോളജുകളിലെ 2025-26 അധ്യയന വർഷത്തിലേക്കുള്ള ബിരുദ പ്രോഗ്രാമുകളിലേക്ക് തിങ്കളാഴ്ച വരെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് 22വരെയും അപേക്ഷ സമർപ്പിക്കാം.
സ്പോട്ട് അഡ്മിഷൻ
എം.എ, എം.എസ്സി, എം.ടെക്, എം.കോം, എം.എഡ് പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലെ സ്പോട്ട് അഡ്മിഷൻ 23ന് രാവിലെ 11ന് അതത് പഠനവകുപ്പുകളിൽ നടക്കും. വിവരങ്ങൾക്ക്: 0471-2308328, 9188524612. ഇ-മെയിൽ: csspghelp2025@gmail.com
മൂന്നാംഘട്ട പ്രവേശനം
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള മൂന്നാംഘട്ട പ്രവേശനം 23ന് നടക്കും. വിദ്യാർഥികൾ പ്രൊഫൈലിൽനിന്ന് അഡ്മിഷൻ മെമ്മോ ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകളോടുകൂടി പ്രവേശന സമയത്ത് ഹാജരാകണം. വിവരങ്ങൾക്ക്: 0471 2308328, മൊബൈൽ: 9188524612, ഇ-മെയിൽ: csspyhelp2025@gmail.com.
സ്പെഷൽ പരീക്ഷാഫലം
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.കോം (റെഗുലർ -2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി -2022 അഡ്മിഷൻ, സപ്ലിമെന്ററി -2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് -2013 - 2018 അഡ്മിഷൻ) സ്പെഷൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനും ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇതിനായി വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന കരട് മാർക്ക് ലിസ്റ്റ് ഉപയോഗിക്കണം.
പരീക്ഷാഫലം
ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി ജിയോളജി (റെഗുലർ, ഇംപ്രൂവ്മെന്റ് ആൻഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക് www.slcm.keralauniversity.ac.in മുഖേന ജൂലൈ 27വരെ ഓൺലൈനായി അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.