ലോകത്ത് തന്നെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യമാണ് യുനൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ). സൗജന്യ പഠനത്തോടൊപ്പം മാസാന്ത െസ്റ്റെപൻഡും ലഭിക്കാൻ അവസരമുണ്ടെന്നത് മറ്റൊരാകർഷണം. ഏത് കോഴ്സാണെങ്കിലും ആദ്യ െസമസ്റ്ററുകളിൽ രാജ്യത്തിെൻറ സംസ്കാരിക പാരമ്പര്യവും ചാരുതയും പഠിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്.
യു.എ.ഇയിലെ ഉന്നതവിദ്യാഭ്യാസം നിയന്ത്രിക്കുന്നത് ഉന്നതവിദ്യഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയമാണ്. ഇവരുടെ അംഗീകാരമുള്ള സർവകലാശാലകളിൽ പഠിച്ചിറങ്ങിയവർക്കാണ് വേൾഡ് എജുക്കേഷൻ സർവിസിന്റെയും യു.എ.ഇ അടക്കമുള്ള മറ്റു രാജ്യങ്ങളുടെ എംബസികളുടെയും അംഗീകാരവും അറ്റസ്റ്റേഷനും ലഭിക്കൂ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റിയുടെയും അംഗീകാരത്തിനും ഇതു നിർബന്ധമാണ്.
ഹയർ ടെക്നോളജി കോളജുകൾ യു.എ.ഇ സർക്കാർ നടത്തുന്ന പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഏകദേശം 17 കാമ്പസുകളുണ്ട്. ഫീസ് ഇല്ല. മാസം 3000 ദിർഹം (ഏകദേശം 70,000 രൂപ) വരെ സ്റ്റൈപൻഡും ലഭിക്കും. മെഡിക്കൽ, ഡെൻറൽ, വെറ്ററിനറി, അപ്ലൈഡ് മെഡിക്കൽ സയൻസ്, ഒകുപേഷൻ തെറപ്പി, എൻജിനീയറിങ്, ആർക്കിടെക്ച്ചർ, ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, അഗ്രികൾചറൽ, പ്രകൃതി പഠനം, സയൻസ്, ബിസിനസ് സ്റ്റഡീസ്, സോഷ്യൽ സയൻസ്, തുടങ്ങിയ എല്ലാവിധ പ്രോഗ്രാമുകളും ഇവിടെ ലഭ്യമാണ്. .
രണ്ടു ഘട്ടങ്ങളായാണ് യു.എ.ഇയിലെ സർവകലാശാലകളിൽ പ്രവേശനം അനുവദിക്കുന്നത്.
ഫാൾ ഇൻടേക്: സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിൽ ക്ലാസുകൾ ആരംഭിക്കുന്നത്, അപേക്ഷയുടെ അവസാന തീയതി ജൂലൈ അവസാന വാരം.
സ്പ്രിങ് ഇൻടേക്ക്: ഫെബ്രുവരി/മാർച്ച് ക്ലാസുകൾ ആരംഭിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബറിൽ.അന്താരാഷ്ട്ര വിദ്യാർഥികൾക്ക് കൂടുതൽ അനുയോജ്യമാകുന്നത് ഫാൾ ഇൻടേക് ആണ്.
എന്നാൽ, ഷാർജയിലെ അൽ-ഖാസിമിയ്യ പോലുള്ള പൂർണ സ്കോളർഷിപ്പുകൾ നൽകുന്ന സർവകലാശാലകൾ വർഷത്തിൽ ഒരുതവണ മാത്രമേ അപേക്ഷ സ്വീകരിക്കാറുള്ളു.
അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ആഴ്ചയിൽ 15 മണിക്കൂർ വരെ നിയമാനുസൃതം ജോലി ചെയ്യാം. തൊഴിൽ വകുപ്പിൽനിന്ന് ഇതിന് വർക്ക്പെർമിറ്റ് ആവശ്യമാണ്. പഠനം കഴിഞ്ഞാൽ യു.എ.ഇയിൽ ജോലി ചെയ്യണമെങ്കിൽ തൊഴിൽ വിസയിലേക്കു മാറണം.
അന്താരാഷ്ട്ര വിദ്യാർഥികൾക്കായി ബിരുദ, ബിരുദാനന്തര, ഡോക്ടറൽ തലങ്ങളിലായി നിരവധി സ്കോളർഷിപ്പുകൾ ഉണ്ട്. ട്യൂഷൻ ഫീസ്, മെറ്റീരിയൽ ഫീസ്, യാത്രാ നിരക്ക്, താമസ ഭക്ഷണ ചെലവ് എന്നിവയെല്ലാം സ്കോളർഷിപ്പിൽ ഉൾക്കൊള്ളും.
ഖലീഫ യൂനിവേഴ്‌സിറ്റി. (വെബ്സൈറ്റ്: www.ku.ac.ae)
യു.എ.ഇ യൂനിവേഴ്‌സിറ്റി (www.uaeu.ac.ae)
ഷാർജ യൂനിവേഴ്‌സിറ്റി (www.sharjah.ac.ae)
സായിദ് യൂനിവേഴ്‌സിറ്റി (www.sharjah.ac.ae)
ഹയർ കോളജ് ഓഫ് ടെക്നോളജി (https:hct.ac.ae)
അബൂദബി യൂനിവേഴ്‌സിറ്റി (www.adu.ac.ae)
അൽ-ഖാസിമിയ്യ ഷാർജ (www.alqasimia.ac.ae)
യൂനിവേഴ്‌സിറ്റി ഓഫ് ഫുജൈറ (https://uof.ac.ae)
അൽ-ഐൻ യൂനിവേഴ്‌സിറ്റി (https://aau.ac.ae)
മുഹമ്മദ് ബിൻ റാശിദ് യൂനിവേഴ്സിറ്റി ഓഫ് മെഡിസിൽ ആൻഡ് ഹെൽത്ത് സയൻസസ് (www.mbru.ac.ae)
റാസൽഖൈമ മെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസസ് യൂനിവേഴ്സിറ്റി (www.rakmhsu.ac.ae)
എമിറേറ്റ്സ കോളജ് ഓഫ് ടെക്നോളജി (www.ecae.ac.ae)
ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി (https://gmu.ac.ae)
കോഴ്സുകൾ, പ്രവേശന നടപടികൾ തുടങ്ങിയവ അറിയാൻ വെബ്സൈറ്റുകൾ നോക്കുക
(ഇതിന് പുറമെ ഫീസ് ഈടാക്കി പഠിപ്പിക്കുന്ന നിരവധി അർദ്ധ സർക്കാർ, സ്വകാര്യ കോളജുകളും യു.എ.ഇയിലുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഐ.ഐ.ടി, ബിറ്റ്സ്, അമിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ കാമ്പസുകളും ദുബൈ, അബൂദബി നഗരങ്ങളിലുണ്ട്.)
ഡിഗ്രിക്കാണ് പ്രവേശനം ആഗ്രഹിക്കുന്നതെങ്കിൽ പാസ്പോർട്ട്, പത്താം ക്ലാസ്, പ്ലസ്ടു സർട്ടിഫിക്കറ്റ്, സ്വയം തയാറാക്കിയ പഠന താൽപര്യം തെളിയിക്കുന്ന കത്ത്, കരിക്കുലം വിറ്റ , പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടിയ സർട്ടിഫിക്കറ്റ് (ഐ.ഇ.എൽ.ടി.എസ് 7.5 /ടോഫൽ 620) എന്നിവ നിർബന്ധമാണ്. ഷോർട്ട് ലിസ്റ്റ് ചെയ്തു കഴിഞ്ഞാൽ ഓൺ ലൈൻ ഇൻറർവ്യൂ ഉണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഓഫർ ലെറ്റർ ലഭിക്കുക.
അമേരിക്കൻ കോളജ് ടെസ്റ്റ് (എ.സി.ടി), സ്കോളർസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സാറ്റ്) പോലുള്ളവയിൽ മികച്ച സ്കോർ ഉള്ളവർക്ക് അഭിമുഖം ഇല്ലാതെ നേരിട്ട് പ്രവേശനം ലഭിക്കും. പി.ജി പ്രവേശനത്തിന് മേൽസൂചിപ്പിച്ച രേഖകർക്ക് പുറമെ, ഡിഗ്രി സർട്ടിഫിക്കറ്റ്, അവസാന വർഷത്തെ കൺസോളിഡേറ്റഡ് മാർക്ക് ഷീറ്റ് എന്നിവയും വേണം.
ഗ്രാജ്വേറ്റ് റെക്കോഡ് എക്സാം (ജി.ആർ.ഇ), ഗ്രാജ്വേറ്റ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിമാറ്റ്) പോലുള്ളവയിൽ മികച്ച സ്കോർ ഉണ്ടെങ്കിൽ നേരിട്ട് പ്രവേശനം നേടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.