സതീഷ് ,സുധീഷ്
പല്ലശ്ശന: വാദ്യകലയിലെ പല്ലശ്ശന പെരുമ നിലനിർത്താൻ പുതുതലമുറക്ക് പരിശീലനം നൽകി സഹോദരങ്ങൾ. പല്ലശ്ശന പഴയ കാവ് സ്വദേശികളായ സുധീഷ് പല്ലശന, സതീഷ് പല്ലശ്ശന എന്നിവരാണ് രണ്ട് പതിറ്റാണ്ടിലേറെയായി ചെണ്ട, പഞ്ചാരി, തായമ്പക തുടങ്ങിയവയിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി വരുന്നത്.
പഴയകാവ് ദേവസ്വത്തിന്റെ കീഴിലുള്ള എ.എൽപി സ്കൂളിലാണ് ആദ്യമായി ഇവർ വാദ്യകല പരിശീലനത്തിന് തുടക്കം കുറിച്ചത്. നിലവിൽ കാക്കയൂർ ഡി.എം.എസ്.ബി യു.പി സ്കൂൾ, എരുമയൂർ കൂട്ടാല എ.എൽ.പി സ്കൂൾ, വി. എം.എച്ച് ഹയർ സെക്കൻഡറി സ്കൂൾ, തളൂർ യു.പി സ്കൂൾ എന്നിവയടക്കം അഞ്ച് വിദ്യാലയങ്ങളിൽ ഇവർ പുതുതലമുറയെ വാദ്യസംഗീത ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നു.
ആയിരത്തിലധികം കുട്ടികൾക്ക് ഇതുവരെ പരിശീലനം നൽകി. ജാതി മത ഭേദമന്യേ എല്ലാ വിദ്യാർഥികളെയും ഇരുവരും സൗജന്യമായാണ് വാദ്യകല അഭ്യസിപ്പിക്കുന്നത്. പല്ലശ്ശന പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പി.ടി.എ ഭാരവാഹികളും സ്കൂൾ മാനേജ്മെന്റും രക്ഷിതാക്കളും എല്ലാ പിന്തുണയും നൽകുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.