'ശ്വാസ'ത്തിലൂടെ ആശംസകളും ആശങ്കകളും; ലോക പരിസ്ഥിതി ദിനത്തിൽ നൃത്തവുമായി രമ വൈദ്യനാഥൻ

തിരുവനന്തപുരം: പ്രകൃതിയേയും, പ്രകൃതി സംരക്ഷണം മൂലമുള്ള ജീവവായുവിന്റെ മഹത്വത്തേയും പുതു തലമുറക്ക് നൃത്തത്തിലൂടെ സമർപ്പിച്ച് പ്രശസ്ത ഭരതനാട്യം നർത്തകി രമ വൈദ്യനാഥൻ. ലോക പരിസ്ഥിതി ദിനത്തിൽ

തന്റെ ആശംസകളും ആശങ്കകളും ആകുലതകളും കൂട്ടിച്ചേർത്ത് നൃത്തരൂപത്തിലാണ് രമ വൈദ്യനാഥന്റെ സമർപ്പണം.

നാട്യ സൂത്രക്ക് (natyasutraonline.com) വേണ്ടി രമാ വൈദ്യനാഥൻ അവതരിപ്പിക്കുന്ന നൃത്തത്തിൻറെ പ്രചോദനം തമിഴ് സന്യാസിയായ തിരുമൂലരുടെ മഹത് കൃതിയായ തിരുമന്ത്രത്തിലെ വരികളാണ്.

തത്വചിന്തയും, ഭൗതികശാസ്ത്രവും, ആത്മീയതയും സമന്വയിപ്പിച്ച് സ്ഥൂല പ്രപഞ്ചത്തിന്റെയും, സൂക്ഷ്മ പ്രപഞ്ചത്തിന്റെയും അന്തർധാരകളെ നൃത്തവും ശ്വാസവുമായി ബന്ധിപ്പിച്ച് ഈ സൃഷ്ടിക്ക് സംഗീതം നൽകിയിരിക്കുന്നത് ഡോ. വാസുദേവൻ ആണ്. കരമനയാറിന്റെ പ്രകൃതിരമണീയമായ പശ്ചാത്തലത്തിലാണ് ഈ നൃത്തം ചിത്രീകരിച്ചിരിക്കുന്നത്.

Full View

Tags:    
News Summary - Shwasam: A Breath for the Earth by Rama Vaidyanathan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.