വാദ്യകുലപതി തിരുനാവായ ശങ്കര മാരാർക്ക് 60-ാം പിറന്നാൾ ദിനത്തിൽ സുവർണമുദ്ര നൽകാനായി നാവാമുകുന്ദ ക്ഷേത്രത്തിലേക്ക് ആനയിച്ചപ്പോൾ (ഫയൽ ചിത്രം).
തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിൽ ഏഴ് പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച കെ.എം. ശങ്കരമാരാർ എന്ന അപ്പുമാരാരുടെ വിയോഗത്തോടെ നഷ്ടമായത് അനുഷ്ഠാന വാദ്യകലാ രംഗത്തെ കുലപതിയെ. ഏഴാം വയസ്സിൽ പിതാവ് ആമയൂർ കുന്നനാത്ത് പൊതുവാട്ടിൽ ശങ്കരപൊതുവാളിൽ നിന്ന് വാദ്യകല അഭ്യസിച്ച ശങ്കരമാരാർ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ഥിരമായി അഷ്ടപദി അവതരിപ്പിച്ചിരുന്ന എ ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു.
2006 ൽ 60ാം പിറന്നാൾ ദിനത്തിൽ നാവാമുകുന്ദ ദേവസ്വം നേതൃത്വത്തിൽ കോഴിക്കോട് സാമൂതിരി പി.കെ.എസ് രാജ അനുഷ്ഠാന വാദ്യരംഗത്തെ സംഭാവനകൾ പരിഗണിച്ച് ശങ്കര മാരാരെ സുവർണമുദ്രനൽകി ആദരിച്ചിരുന്നു. കേരള മാരാർക്ഷേമ സഭയുടെ വാദ്യരത്നം കലാചാര്യ, പുരസ്കാരങ്ങൾക്ക് പുറമെ, റീ എക്കൗ പുരസ്കാരം, ഗുരുവായൂർ ദേവസ്വത്തിന്റെ സോപാന സംഗീത പുരസ്കാരം, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ദേവസ്വത്തിന്റെ ഞെരളത്ത് രാമപൊതുവാൾ പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തായമ്പകയിൽ മലമക്കാവ് ശൈലി അവതരിപ്പിക്കുന്നതിൽ അവസാന കണ്ണിയാണ്. അനുഷ്ഠാന ക്ഷേത്ര വാദ്യകലകൾക്കായി ജീവിതം ഉഴിഞ്ഞുവെക്കുകയും അവ പിൻതലമുറക്ക് പകർന്നു കൊടുത്ത് നിലനിർത്തുകയും ചെയ്ത ശങ്കരമാരാർക്ക് കേരളത്തിൽ ഒട്ടേറെ ശിഷ്യഗണങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.