സക്കീർ ഹുസൈന്‍റെ ‘ആൾപ്പൂരം’ ഡോക്യുമെന്‍ററി റിലീസ് ചെയ്തു

തൃശൂർ: പ്രശസ്ത മാധ്യമ പ്രവർത്തകനും കലാ-സാംസ്‌കാരിക മേഖലയിലെ പ്രമുഖനുമായിരുന്ന സക്കീർ ഹുസൈൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി ‘ആൾപ്പൂരം’ യൂട്യൂബിൽ റിലീസ് ചെയ്തു. പൂരത്തിന് പിന്നിലുള്ള മനുഷ്യ അധ്വാനത്തെ കുറിച്ചു പറയുന്ന ഡോക്യുമെന്ററിയാണ് ആൾപ്പൂരം.

ഇതിനോടകം തന്നെ നിരവധി വേദികളിൽ ആൾപ്പൂരം പ്രദർശിപ്പിക്കുകയും ഇന്റർനാഷനൽ ഫോക്ലോർ ഫെസ്റ്റിവൽ ഓഫ് തൃശൂരിൽ സ്പെഷൽ ജൂറി പുരസ്‌കാരം നേടുകയും ചെയ്തിട്ടുണ്ട്. നടന്മാരായ ശരത് അപ്പാനിയുടെയും വിനു മോഹന്റെയും ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഡോക്യുമെന്‍ററി റിലീസ് പ്രഖ്യാപിച്ചത്. നേരത്തെ, ഡോക്യുമെന്ററിയുടെ മലയാളം പതിപ്പ് സോളിഡാരിറ്റി തൃശൂർ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ കേരള സാഹിത്യ അക്കാദമയിൽ പ്രദർശിപ്പിച്ചിരുന്നു. കലാ സാംസ്‌കാരിക മേഖയിലെ പ്രമുഖർ പ്രദർശനത്തിൽ പങ്കെടുത്തു.

സക്കീർ ഹുസൈന്റെ മകനും മാധ്യമ പ്രവർത്തകനും ഫിലിം മേക്കറുമായ ഇഷാർ ഹുസൈൻ ആണ് ഡോക്യൂമെന്ററിയുടെ മലയാളം പതിപ്പ് പുറത്തിറക്കിയത്. ഡോക്യൂമെന്ററിയുടെ അസോസിയേറ്റ് ഡയറക്ടർ അദ്ദേഹം തന്നെയാണ്.

ഡോക്യുമെന്‍ററി ലിങ്ക്;

🔹 English: https://youtu.be/mG59VcPvlYY

🔹 Malayalam: https://youtu.be/UxSj-VwLuUs

Full View
Tags:    
News Summary - Zakeer Hussain's 'Alpooram' documentary released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.