സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തി അക്ഷയ് കുമാർ

പാ രഞ്ജിത്തിന്‍റെ 'വേട്ടുവ'എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ സ്റ്റണ്ട് ആർട്ടിസ്റ്റ് മരിച്ച സംഭവം സ്റ്റണ്ട് ആർട്ടിസ്റ്റുകളുടെ സുരക്ഷയെ കുറിച്ചുള്ള ചർച്ചക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ, ഇത്തരത്തിൽ ഉയർന്ന സുരക്ഷ ആശങ്കകൾ പരിഹരിക്കുന്നതിനായി ബോളിവുഡ് താരം അക്ഷയ് കുമാർ ഒരു സുപ്രധാന നടപടി സ്വീകരിച്ചിരിക്കുകയാണ്.

ഇന്ത്യയിലുടനീളമുള്ള ഏകദേശം 650 സ്റ്റണ്ട് ആർട്ടിസ്റ്റുകളുടെ ഇൻഷുറൻസ് ഏർപ്പെടുത്തിയെന്ന് പറയുകയാണ് അദ്ദേഹം. അക്ഷയ് കുമാറിന്‍റെ പുതിയ ഇൻഷുറൻസ് പദ്ധതി ആക്ഷൻ ക്രൂ അംഗങ്ങൾക്ക് ആരോഗ്യ, അപകട പരിരക്ഷ നൽകുന്നു. ഗുഞ്ചൻ സക്‌സേന, ആന്റിം, ഒ.എം.ജി 2, ധഡക് 2, ജിഗ്ര തുടങ്ങിയ ചിത്രങ്ങളിലൂടെ പേരുകേട്ട സ്റ്റണ്ട് പ്രൊഫഷനൽ വിക്രം സിങ് ദഹിയ ഉൾപ്പെടെയുള്ളവർ ഇൻക്ഷുറൻസിന് കീഴിൽ വരും.

'അക്ഷയ് സാറിന് നന്ദി, ബോളിവുഡിലെ ഏകദേശം 650 മുതൽ 700 വരെ സ്റ്റണ്ട്മാൻമാരും ആക്ഷൻ ക്രൂ അംഗങ്ങളും ഇപ്പോൾ ഇൻഷുറൻസിന് കീഴിൽ വരുന്നു. സെറ്റിൽ വച്ചോ അല്ലാതെയോ പരിക്ക് സംഭവിച്ചാലും, അഞ്ച് മുതൽ അഞ്ചര ലക്ഷം വരെ പണരഹിതമായ വൈദ്യചികിത്സ പോളിസിയിൽ ഉൾപ്പെടുന്നു' -വിക്രം സിങ് ദഹിയ പറഞ്ഞു.

തമിഴ് സിനിമയിലെ പ്രശ്തനായ സ്റ്റണ്ട് ആർട്ടിസ്റ്റായിരുന്നു അന്തരിച്ച എസ്‌.എം. രാജു. പാ രഞ്ജിത്ത്- ആര്യ ചിത്രത്തിലെ അപകടകരമായ ഒരു കാർ സ്റ്റണ്ടിനിടയിലാണ് രാജു മരിച്ചത്. തമിഴ് നടൻ വിശാൽ ആണ് രാജുവിന്റെ മരണം സ്ഥിരീകരിച്ചത്. സഹപ്രവർത്തകന്റെ വിയോഗത്തില്‍ നടുക്കം രേഖപ്പെടുത്തിക്കൊണ്ടുള്ള എക്സ് പോസ്റ്റില്‍ രാജു തന്റെ സിനിമകളിൽ മാരകമായ സ്റ്റണ്ടുകൾ ചെയ്തതെങ്ങനെയെന്ന് വിശാൽ അനുസ്മരിച്ചു.

Tags:    
News Summary - Akshay Kumar insures 650 stunt workers after SM Rajus death on film set

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.