അമിതാഭ് ബച്ചന്‍റെ 'ഡോൺ' എന്ന കൾട്ട് ക്ലാസിക് ചിത്രത്തിന്‍റെ സംവിധായകൻ ചന്ദ്ര ബരോട്ട് അന്തരിച്ചു. 86 വയസ്സായിരുന്നു. കഴിഞ്ഞ ഏഴു വർഷമായി അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നെന്ന് ഭാര്യ ദീപ ബാരോട്ട് പറഞ്ഞു. ബാന്ദ്രയിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.
ടാൻസാനിയയിൽ ജനിച്ച് വളർന്ന ചന്ദ്ര ബറോട്ട് പിന്നീട് ഇന്ത്യയിലേക്ക് താമസം മാറുകയായിരുന്നു. നടനും സംവിധായകനുമായ മനോജ് കുമാറിന്റെ കീഴിൽ സിനിമ കരിയർ ആരംഭിക്കുകയായിരുന്നു ലക്ഷ്യം. അസിസ്റ്റന്റ് ഡയറക്ടറായയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
1978 മേയ് 12ന് പുറത്തിറങ്ങിയ ഡോണിൽ അമിതാഭ് ബച്ചൻ ഇരട്ട വേഷത്തിൽ അഭിനയിച്ചു. അമിതാഭ് ബച്ചന്‍റെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നായിരുന്നു ഡോൺ. സലിം-ജാവേദ് രചിച്ച് നരിമാൻ ഇറാനി നിർമിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് ഡോൺ. സീനത്ത് അമൻ, പ്രാൺ, ഇഫ്തേക്കർ, ഓം ശിവപുരി, സത്യൻ കപ്പു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഡോണിന് ശേഷം ചന്ദ്ര ബരോട്ട് ബംഗാളി ചിത്രങ്ങളായ ആശ്രിത (1989), പ്യാർ ഭാര ദിൽ (1991) എന്നിവ സംവിധാനം ചെയ്തു. ഹം ബജ ബജാ ദേംഗേ, അശ്രിത തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.