ഈജിപിതിൽ നിന്ന് തുടങ്ങിയ അറബ് സിനിമകളുടെ വസന്തം ഗൾഫ് മേഖലയിലാകെ പൂത്തുലയുകയാണ്. ഈജിപ്തിലെ ആദ്യത്തെ ചലച്ചിത്ര പ്രദർശനം 1896ൽ അലക്സാണ്ട്രിയയിൽ ഫ്രഞ്ച് സിനിമയായ ലൂമിയർ ബ്രദേഴ്സാണ് നടത്തിയത്. 1930കളിലും 1940കളിലും സംഗീത സിനിമകളാണ് പ്രധാനമായും നിർമാണത്തിൽ ഉണ്ടായിരുന്നത്. അറബ് നിർമിതമായ ആദ്യത്തെ ചിത്രങ്ങളിൽ 1923ൽ പുറത്തിറങ്ങിയ ഈജിപ്ഷ്യൻ ചിത്രമായ ബർസൂം ലുക്കിങ് ഫോർ എ ജോബ്, 1927ൽ ഈജിപ്തിൽ പുറത്തിറങ്ങിയ ലൈല എന്നിവ ഉൾപ്പെടുന്നു.
ആദ്യത്തെ അറബി സംസാരിക്കുന്ന ചിത്രം 1932ൽ ഈജിപ്തിൽ പുറത്തിറങ്ങിയ അവ്ലാദ് എൽ-സവാത്ത് ആയിരുന്നു. മരുഭൂനാടകങ്ങളുടെ പറുദീസയായ യു.എ.ഇയിൽ വൈവിധ്യമുള്ള സിനിമകളുടെ കുടമാറ്റമാണ് ഇപ്പോൾ നടക്കുന്നത്. പുതിയ ഇമാറാത്തി സിനിമകളുടെ റിലീസിനായി സിനിമാ സ്ക്രീനുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വർഷാരംഭം മുതൽ പ്രദർശിപ്പിക്കുന്ന ചിത്രം ‘മൗണ്ടൻ ബോയ്’ ആണ്.
ഓട്ടിസത്തിന്റെ വേറിട്ട വഴികളെ കുറിച്ചു പറഞ്ഞ ഈ സിനിമ പ്രേക്ഷകർ രണ്ടും കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഓട്ടിസം ബാധിച്ച് ജീവിക്കുകയും പിതാവിന്റെ കൈകളിൽ നിന്ന് അവഗണിക്കപ്പെടുകയും ചെയ്യുന്ന സുഹൈലിന്റെ കഥയിലൂടെ കേവലമായൊരു സിനിമയല്ല പ്രേക്ഷകന് ലഭിച്ചത്, മറിച്ച് നല്ലൊരു സന്ദേശമായിരുന്നു. ഫുജൈറ പർവതനിരകളിലെ സുഹൈലിന്റെ സാഹസികതകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. യുവ സംവിധായകനായ സൈനബ് ഷഹീൻ മികച്ച ഫ്രെയിമുകളാണ് ഇതിൽ അടക്കി വെച്ചിരിക്കുന്നത്.
ഏറ്റവും പ്രധാനപ്പെട്ട ഇമാറാത്തി സിനിമകളിൽ ഒന്നാണ് 2009ൽ പുറത്തിറങ്ങിയ സിറ്റി ഓഫ് ലൈഫ് എന്ന വിപ്ലവകരമായ ചിത്രം. യു.എ.ഇ ഇതുവരെ ഏറ്റെടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സിനിമാറ്റിക് പ്രോജക്റ്റുകളിൽ ഒന്നാണിത്. മേഖലയിലെ ചലച്ചിത്ര നിർമാണ നിലവാരം പുനർനിർവചിക്കുക, പുതിയ സിനിമാറ്റിക് നൂതന ചിത്രീകരണ സാങ്കേതിക വിദ്യകളിലൂടെ ദൃശ്യങ്ങളും സമന്വയിപ്പിക്കുന്ന ഒരു ആകർഷകമായ കഥ അവതരിപ്പിക്കുക എന്നതാണ് ഈ ചിത്രം ലക്ഷ്യമിട്ടത്. ‘സൈക്കോ’ഇമാറാത്തി സംവിധായകൻ അമർ സൽമീൻ അൽ മാരി ‘സൈക്കോ’ എന്ന ചിത്രത്തിലൂടെ ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നു.
അദ്ദേഹത്തിന്റെ മകൻ സുൽത്താൻ അൽ മാരി ഈ ചിത്രം സംവിധാനം ചെയ്യുന്നു, മുമ്പ് പിതാവിന്റെ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ചലച്ചിത്രനിർമ്മാണത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്. സസ്പെൻസും ആക്ഷനും സമന്വയിപ്പിക്കുന്ന ഈ ചിത്രത്തിൽ ഒമർ അൽ മുല്ല, എസ്സാം അൽ അവാദ്, മെർസൽ അൽ ഷംസി, അബ്ദുല്ല അൽ ജുഫാലി, ഫാരെസ് അൽ ബലൂഷി, സാന്ദ്ര ഹോഡ്ജസ് എന്നിവർ അഭിനയിക്കുന്നു. സുഹൃത്ത് മുഹമ്മദിനൊപ്പം വിവിധ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ശീലമുള്ള മാനസിക രോഗിയായ ഫൈസലിനെ ചുറ്റിപ്പറ്റിയാണ് ചിത്രം വികസിക്കുന്നത്.
പൊലീസ് പിന്തുടരുന്നതോടെ അവർ ഗ്രാമം വിട്ട് ഒരു വിദൂര നഗരത്തിലേക്ക് പോകുന്നു, അവിടെ അപ്രതീക്ഷിത സംഭവങ്ങൾ സംഭവിക്കുന്നു. തന്റെ ആദ്യ ചിത്രങ്ങളായ ‘സിൻസാന’, ‘പാരനോർമൽ’ എന്നിവയുടെ വിജയത്തിന് ശേഷം ഇമാറാത്തി സംവിധായകൻ മാജിദ് അൽ അൻസാരി ഹൊറർ, സസ്പെൻസ് സിനിമകളിലേക്ക് തിരിച്ചെത്തുന്നു.‘ഹൗബ’ എന്ന പുതിയ ഫീച്ചർ ഫിലിം സംവിധാനം ചെയ്യാൻ അദ്ദേഹം തയ്യാറെടുക്കുകയാണ്. സ്പൂക്കി പിക്ചേഴ്സും ഇമേജ് നേഷൻ അബൂദബിയും സംയുക്തമായി നിർമിക്കുന്ന ആദ്യത്തെ അറബി ഭാഷാ എറാത്തി ചിത്രമാണിത്. മേഖലയിലെ ഹൊറർ, സസ്പെൻസ് സിനിമയുടെ വികസനത്തിലെ ഒരു നാഴികക്കല്ലാണ് ഇത്.
സംവിധായക സൈനബ് ഷഹീൻ
ഒക്ടോബർ 30ന് യു.എ.ഇയിലെ സിനിമാശാലകളിൽ ചിത്രം പ്രദർശിപ്പിക്കും. ഭർത്താവ് രണ്ടാം ഭാര്യയുമായി വീട്ടിലേക്ക് മടങ്ങിയതിനുശേഷം തന്റെ സമാധാനപരമായ ജീവിതം തലകീഴായി മറിഞ്ഞതായി കണ്ടെത്തുന്ന ഒരു ഭാര്യയെയും അമ്മയെയും ചുറ്റിപ്പറ്റിയാണ് ചിത്രം. ഈ ഞെട്ടൽ ഉൾക്കൊള്ളാനും പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാനും അവൾ ശ്രമിക്കുമ്പോൾ, വീട്ടിലെ വിചിത്രവും ഭയപ്പെടുത്തുന്നതുമായ പെരുമാറ്റം അവൾ ശ്രദ്ധിക്കാൻ തുടങ്ങുന്നു, ഇത് അവളുടെ മാനസികവും കുടുംബപരവുമായ ജീവിതത്തെ ഭീഷണിപ്പെടുത്തുന്നു.
യു.എ.ഇ, ഹോളിവുഡ്, ബോളിവുഡ്, അറബ് ലോകം എന്നിവിടങ്ങളിൽ നിന്നുള്ള ഒരു വലിയ താരനിരയെ അണിനിരത്തിയുള്ള 'സിറ്റി ഓഫ് ലൈഫ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരിയിൽ ദുബൈയിൽ ആരംഭിച്ചു. സ്വദേശിയായ അലി മുസ്തഫയാണ് ഇത് സംവിധാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.