സുന്ദരി മോൻസ്​ട്ര

മധ്യ, ദക്ഷിണ ആഫ്രിക്കയാണ്​ ഈ ചെടിയുടെ ദേശം. പലതരം മോൻസ്​ട്രകളും ഉണ്ട്​. മിക്ക ഇൻഡോർ ചെടികളെ പോലെ തന്നെ ഇലകൾക്കാണ്​ ഭംഗി കൂടുതൽ. ഇലകളുടെ വിടവുകളാണ് ഇതിനെ ഭംഗിയുള്ളതാക്കുന്നത്. ഒരുപാട് തരം ഉണ്ട്. ഇലകളുടെ ആകൃതിയും അതിന്‍റെ വിടവുകൾ, വെട്ടിയത് പോലെ ഉള്ള അകലം ഇതൊക്കെ വിത്യസ്തമാണ്.

എല്ലാ മോൻസ്​ട്ര ചെടികളും വളർന്നു തുടങ്ങുമ്പോൾ മണ്ണിൽ ആണ് വേര് പിടിക്കുന്നത്. കുറച്ചു വളർന്ന ശേഷം അത് പടർന്നു കയറും. ഇതിനായി ചിലപ്പോൾ നമ്മൾ കയർ കെട്ടിയ കമ്പുകൾ വെച്ച്​ നൽകേണ്ടി വരും. അതു വേണേൽ മറ്റ്​ ചെടികളാവം, മതിലുകൾ ആവാം. കയറി വളരുന്ന ചെടികൾക്ക് ദോഷം വരുത്താതെ ആണ് ഈ ചെടി വളരുന്നത്. ഇത്തരം ചെടികളെ ഹെമിഫിഫൈറ്റിക് എന്ന് പറയും. ഈ ചെടിക്ക് വേണ്ട ആഹാരം അന്തരീക്ഷത്തിൽ നിന്ന് വലിച്ചെടുക്കും.

വേറെ ചെടികളെ ആശ്രയിക്കാറില്ല. ഇതിന്‍റെ വേരുകൾ താഴേക്ക് നീളത്തിൽ വളർന്നു കിടക്കും. ടിഷ്യൂ കൾച്ചർ വഴി ഇപ്പോൾ ചെടി ലഭ്യമാണ്. നേരത്തെ ഇതിന്‍റെ വില നല്ല കൂടുതൽ ആയിരുന്നു. പതിയെ ആണിതിന്‍റെ വളർച്ച. പുറത്ത് വെച്ചാലും നല്ല വെളിച്ചം കിട്ടുന്നിടം നോക്കി വെക്കുണം. നേരിട്ട് സൂര്യപ്രകാശം ആവശ്യമില്ല. അതിക സൂര്യപ്രകാശം കിട്ടിയാൽ ഇലകളുടെ നിറം മാറും. ഈർപ്പം ഇഷ്ടപ്പെടുന്ന ചെടികളാണ് ഇൻഡോർ പ്ലാന്‍റ്​സ്​ കൂടുതലും.

പോട്ടിങ്​ മിക്സ്​, ഗാർഡൻ സോയിൽ, പെരിലൈറ്റ്​, ചകിരിച്ചണ്ടി എന്നിവ ചേർക്കാം. ദ്രവ രൂപത്തിലുള്ള രാസവളമാണ്​ നല്ലത്. നല്ല ഡ്രെയിനേജ് ഉള്ള ചെടിച്ചട്ടി വേണം തെരഞ്ഞെടുക്കാൻ. ഫാഗ്​നംമോസ്​ ഉണ്ടേൽ ചകിരിച്ചണ്ടി ആവശ്യമില്ല. ഈർപ്പം നില നിർത്താനാണ് ഇത് ഉപയോഗിക്കുന്നത്. വെള്ളം കൂടാനും പാടില്ല. ചീഞ്ഞു പോകും ചെടി.

പ്രൂൺ ചെയ്തു ശെകാടുത്താൽ നല്ല ബുഷീ ആയിട്ട്​ വളർന്നു വരും. ഇല്ലേൽ ഭംഗിയുണ്ടാവില്ല കാണാൻ. റീപ്പോട്ട് ചെയ്യുന്നത് വർഷത്തിൽ ഒരിക്കൽ മതി. അപ്പോൾ നല്ല പുതിയ മണ്ണ് ചേർക്കണം. തണ്ട് മുറിച്ചു നമുക്ക് ഇതിനെ വേര് പിടിപ്പിക്കാം. സ്​പ്രിങ്​, സമ്മർ ആണ്​ നല്ലത്​. തണ്ട്​ നോക്കി മുറിക്കുക. എന്നിട്ട് മുകളിലെ ഇലകൾ മുറിച്ചു മാറ്റുക. പെട്ടന്ന് വേര് പിടിക്കും. വൃത്തിയുള്ള കത്തിയോ കത്രികയോ ഉപയോഗിക്കണം. ഇൻഡോർ ആയിട്ട്​ വെക്കാൻ പറ്റിയ ​നല്ലൊരു ചെടിയാണിത്.

Tags:    
News Summary - Beautiful Monstera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.