മനാമ: ചോക്ലറ്റ് നിർമാണ ശിൽപശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 25, 26, 27 തീയതികളിൽ വൈകീട്ട് നാലുമുതൽ ഏഴ് മണി വരെയാണ് പരിപാടി.
ചോക്ലറ്റ് നിർമാണ ഉപകരണങ്ങൾ, വ്യത്യസ്തതരം ചോക്ലറ്റുകൾ, അവയുടെ സമസ്കരണ രീതികൾ, ചോക്ലറ്റ് നിർമാണം തുടങ്ങിയ വിഷയങ്ങൾ ശിൽപശാലയിൽ ചർച്ച ചെയ്യും.കൂടാതെ ലോട്ടസ്, കുങ്കുമപ്പൂവ്, ഫ്യൂയിലറ്റിൻ, കിൻഡർ ബ്യൂണോ എന്നിവ നിറച്ച വൈറ്റ്, ഡാർക്ക് ചോക്ലറ്റുകൾ തയാറാക്കാനുള്ള പ്രായോഗിക പരിശീലനവും നൽകും. 16 വയസ്സിനുമുകളിൽ പ്രായമുള്ളവർക്ക് ശിൽപശാലയിൽ പങ്കെടുക്കാം. 30 ദീനാറാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് workshops@culture.gov.bh.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.