സല്ലാഖിലെ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനവേളയിൽ
മനാമ: സല്ലാഖിലെ പുതിയ പൊലീസ് സ്റ്റേഷൻ ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ സ്മാരകഫലകം അനാച്ഛാദനം ചെയ്ത് ഉദ്ഘാടനം ചെയ്തു.
മന്ത്രാലയത്തിന്റെ ആധുനീകരണത്തിനും വികസന സംരംഭങ്ങൾക്കും നേതൃത്വം നൽകുന്നതിൽ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും നൽകുന്ന തുടർച്ചയായ പിന്തുണക്ക് ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല നന്ദി അറിയിച്ചു.
വിപുലമായ സുരക്ഷാസേവനങ്ങൾ നൽകുന്നതിനും സമൂഹത്തിന്റെ എല്ലാ മേഖലകളുമായും കാര്യക്ഷമമായി ഇടപെടുന്നതിനും ഗവർണറേറ്റുകളിലുടനീളമുള്ള പൊലീസ് ഡയറക്ടറേറ്റുകളുടെ ശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.