രണ്ട് ഏഷ്യൻ പ്രവാസികൾ പിടിയിൽ

വാട്ടര്‍ പമ്പുകളില്‍ ഒളിപ്പിച്ച് ഒമാനിൽനിന്ന് യൂറോപ്പിലേക്ക് കറുപ്പ് കടത്താൻ ശ്രമം

മസ്‌കത്ത്: ഷിപ്പിങ് കമ്പനി വഴി 15 കിലോയില്‍ അധികം കറുപ്പ് യൂറോപ്യന്‍ രാജ്യത്തേക്ക് അയക്കാന്‍ ശ്രമിച്ച രണ്ട് പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ കോമ്പാറ്റിങ് നാര്‍ക്കോട്ടിക് ആൻഡ് സൈകോട്രോപിക് സബ്സ്റ്റന്‍സസ്, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കടത്ത് പിടികൂടിയത്. വാട്ടര്‍ പമ്പുകളില്‍ മയക്കുമരുന്ന് സൂക്ഷമമായി ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ഒരു ഏഷ്യന്‍ രാജ്യത്ത് നിന്നാണ് വാട്ടര്‍ പമ്പ് എത്തിയത്. പ്രതികളും ഏഷ്യന്‍ രാജ്യക്കാരായണ്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.


Tags:    
News Summary - Attempt to smuggle opium from Oman to Europe by hiding it in water pumps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.