മസ്കത്ത്: സുസ്ഥിരനഗരവികസനം പ്രോത്സാഹിപ്പിക്കുന്നതിനും നഗരത്തിന്റെ സൗന്ദര്യാത്മക ആകർഷണം സംരക്ഷിക്കുന്നതിനുമായി അംഗീകൃത കെട്ടിടനിർമാണ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് വീണ്ടും ഉണർത്തി മസ്കത്ത് മുനസിപ്പാലിറ്റി. മസ്കത്ത് ഗവർണറേറ്റിലെ എല്ലാ പ്രോപ്പർട്ടി ഉടമകളോടും ഡെവലപ്പർമാരോടും കരാറുകാരോടും ആണ് മുനിസിപ്പാലിറ്റി നിദേശം നൽകിയത്.
സുരക്ഷിതവും സുസംഘടിതവുമായ നഗര പരിസ്ഥിതി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് മുന്നറിയിപ്പ്. ഏതെങ്കിലും നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ അനുമതികളും നേടിയിരിക്കണം. ഔദ്യോഗിക അനുമതിയില്ലാതെ നടത്തുന്ന ഏതെങ്കിലും പരിഷ്കരണമോ വിപുലീകരണമോ ലംഘനമാണ്. കൂടാതെ ഉത്തരവാദിത്തപ്പെട്ട കക്ഷിയെ നിയമനടപടിക്ക് വിധേയമാക്കും. കെട്ടിട ലംഘനങ്ങൾ നടത്തുന്നവർക്ക് പിഴ ചുമത്തും. ചില സന്ദർഭങ്ങളിൽ അനധികൃത ഘടനകൾ നീക്കം ചെയ്യുമെന്നും മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.