ജിദ്ദ: സൗദി അറേബ്യയുടെ വിഷൻ 2030ന് കരുത്തേകി റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കി ലുലു ഗ്രൂപ്പ്. ജിദ്ദയിലെ അൽ ബാഗ്ദാദിയയിൽ ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. അൽ നഹ്‌ല ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ ഇഹ്സാൻ ബാഫഖി, ജിദ്ദയിലെ യു.എ.ഇ കോൺസൽ ജനറൽ നാസർ ഹുവൈദൻ തായ്ബാൻ അലി അൽകെത്ബി, ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ജിദ്ദ മുൻസിപ്പാലിറ്റി ഡെപ്യൂട്ടി മേയർ എഞ്ചിനീയർ നാസർ സലേം അൽമോതേബ് പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു.
ജിദ്ദ റീജിയനിലെ 15 മത്തെ ഔട് ലെറ്റാണ് പ്രവർത്തനം ആരംഭിച്ചത്. മികച്ച സൗകര്യങ്ങളോടെയുള്ള ഹൈപ്പർമാർക്കറ്റാണ് ജിദ്ദയിലെ അൽ ബാഗ്ദാദിയയിൽ തുറന്നിരിക്കുന്നതെന്നും സൗദി അറേബ്യയുടെ പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് യാഥാർത്ഥ്യമാകുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും ഉൾപ്പടെ സൗദി അറേബ്യയുടെ കൂടുതൽ മേഖലകളിലേക്ക് കൂടി റീട്ടെയ്ൽ സാന്നിധ്യം വിപുലമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിഥികൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയോടൊപ്പം ഹൈപ്പർ മാർക്കറ്റ് ചുറ്റി കാണുന്നു.
1,17, 000 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ സുഗമമായ ഷോപ്പിങ്ങ് മികവോടെയാണ് പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ഒരുങ്ങിയിരിക്കുന്നത്. ഗ്രോസറി, പഴം, പച്ചക്കറി, ഹോട്ട് ഫുഡ്, ബേക്കറി വിഭവങ്ങളുടെ വൈവിധ്യമാർന്ന ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താകൾക്ക് കുടുംബസമ്മേതം ഭക്ഷണവിഭവങ്ങൾ കഴിക്കാൻ വിശാലമായ ഫുഡ് കോർട്ടും ഫ്രഷ് ഫുഡ് സെക്ഷനോട് ചേർന്ന് സജ്ജീകരിച്ചിട്ടുണ്ട്.
ഇലക്‌ട്രോണിക്സ് ഗ്രഹോപകരണങ്ങളുടെ വിപുലമായ ശേഖരവുമായി ലുലു കണക്ടും, ഫാഷൻ ഉത്പന്നങ്ങളുടെ ആകർഷകമായ കളക്ഷനുകളുമായി ലുലു ഫാഷൻ സ്റ്റോറും മികച്ച ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുക. ഉദ്ഘാടനത്തോട് അനുബന്ധിച്ച് മികച്ച ഓഫറുകളും നിലവിൽ ലഭ്യമാണ്.
ജിദ്ദ അൽ ബാഗ്ദാദിയ മേയർ യൂസഫ് അബ്ദുല്ല അൽ സലാമി, ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ഓഫ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് സാലിഹ് ഇഹ്സാൻ തയ്യിബ്, അൽ നഹ്‌ല ഗ്രൂപ്പ് ബോർഡ് ഓഫ് മാനേജേഴ്സ് മുഹമ്മദ് വാജിഹ് ബിൻ ഹസ്സൻ, അൽ നഹ്‌ല ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് സി.ഇ.ഒ എൻജിനീയർ സമി അബ്ദുൽ അസീസ് അൽ മുഖ്ദൂബ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.