ബഷീർ
ദമ്മാം: മലപ്പുറം താനൂർ ബ്ലോക്കോഫീസിന് സമീപം പാലക്കാവളപ്പിൽ പരേതരായ അലവിക്കുട്ടി-ചെറീവി ദമ്പതികളുടെ മകൻ ബഷീർ (54) സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ മരിച്ചു. 25 വർഷമായി ഖത്വീഫിൽ ഇലക്ട്രോണിക്സ് വാച്ച് റിപ്പയറിങ് മേഖലയിൽ ജോലി ചെയ്യുന്ന ബഷീർ കഴിഞ്ഞ ബുധനാഴ്ച അനാരോഗ്യം മൂലം ചികിത്സ തേടിയെങ്കിലും വൈകിട്ട് ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
ഭാര്യ: ഉമ്മു ഹബീബ. മക്കൾ: ജമീല, നജ ബഷീർ. മരുമക്കൾ: മുഹമ്മദ് ഷഫീഖ്. ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലെത്തിച്ചു ഖബറടക്കുമെന്ന് ഖത്വീഫ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ അബ്ദുൽ അസീസ് കാരാട്, കൺവീനർ ലത്തീഫ് പരതക്കാട് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.