റിയാദ്: പൊതുനിരത്തുകളിൽ സൈക്കിൾ ചവിട്ടുന്നതിനുള്ള സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് സൈക്കിൾ ഓടിക്കുന്നവരോട് സൗദി ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. സുരക്ഷ ഹെൽമെറ്റ് ധരിക്കുക, വാഹന ഗതാഗതത്തിനായി നിശ്ചിത റോഡിൽ വാഹനമോടിക്കാതിരിക്കുക എന്നിവ സൈക്കിൾ ഓടിക്കുമ്പോൾ പാലിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട നിർദേശങ്ങളാണ്.
വിവിധ സാഹചര്യങ്ങളിൽ വ്യക്തമായ ദൃശ്യപരത ഉറപ്പാക്കാൻ വസ്ത്രങ്ങളിലും ബൈക്കിലും റിഫ്ലക്ടറുകൾ ഉണ്ടായിരിക്കണം. ഓടിക്കുമ്പോൾ റോഡിൽ അല്ലാതെ മറ്റൊന്നിലും ശ്രദ്ധ വ്യതിചലിക്കരുത്. ഇരു കൈകളും ഉപയോഗിച്ച് വാഹനം ഓടിക്കണം. മറ്റു റോഡ് ഉപയോക്താക്കൾക്ക് ദൃശ്യ മുന്നറിയിപ്പ് ഉറപ്പാക്കാൻ സൈക്കിളുകളിൽ മുന്നിലും പിന്നിലും ലൈറ്റുകൾ സ്ഥാപിക്കണം. അതോടൊപ്പം രാജ്യത്തിന്റെ ഗതാഗത നിയന്ത്രണങ്ങളും നിർദേശങ്ങളും പൂർണമായും പാലിച്ചുകൊണ്ടായിരിക്കണം സൈക്കിൾ ഓടിക്കേണ്ടതെന്നും ട്രാഫിക് അധികൃതർ വിശദീകരിച്ചു.
‘നിങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്’ എന്ന തലക്കെട്ടിൽ അപകടങ്ങൾ ഒഴിവാക്കാനും ജീവൻ സംരക്ഷിക്കാനും സഹായിക്കുന്ന ലളിതവും എന്നാൽ അത്യാവശ്യവുമായ രീതികളിലൂടെ സൈക്കിൾ ഓടിക്കുന്നവർക്കിടയിൽ അവബോധം വളർത്തുന്നതിനും പൊതുസുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ മാർഗനിർദേശങ്ങൾ എന്നും ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.