വേനൽക്കാല കാമ്പയിനിന്റെ ഭാഗമായി അജ്മാന് പൊലീസ് വെള്ളവും ജ്യൂസും വിതരണം ചെയ്യുന്നു
അജ്മാന്: ‘നമ്മുടെ വേനൽക്കാലം കുളിര്‍മയുള്ളതാണ്’കാമ്പയിനുമായി അജ്മാന് പൊലീസ്. കടുത്ത ചൂടിലും പുറം പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി നിർമാണ സ്ഥലങ്ങളിലും പൊതു റോഡുകളിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പൊലീസ് തണുത്ത വെള്ളവും ജ്യൂസും വിതരണം ചെയ്തു. വേനൽക്കാലത്ത് അനുഭവപ്പെടുന്ന ഉയർന്ന താപനിലയുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുകയാണ് ലക്ഷ്യം.മാനവികതയെ ബഹുമാനിക്കുകയും സേവിക്കുകയും ചെയ്യുന്നതോടൊപ്പം ആഴത്തിൽ വേരൂന്നിയ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന മാനുഷിക സംരംഭങ്ങൾ നടപ്പാക്കുകയാണ് അജ്മാന് പൊലീസ്. ഉദാരമായ ഈ പ്രവൃത്തിക്ക് തൊഴിലാളികളും പ്രാദേശിക സമൂഹവും നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.