ദുബൈ: കനത്ത ചൂടിനിടെ രാജ്യത്ത് ചിലയിടങ്ങളിൽ ശനിയാഴ്ചയും മഴ ലഭിച്ചു. വെള്ളിയാഴ്ച ദുബൈ-അൽഐൻ റൂട്ടിൽ ചില ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മഴ പെയ്തത്. അബൂദബിയിലെ അൽ ദഫ്റ മേഖലയിലെ ഔതൈദ് എന്ന സ്ഥലത്താണ് മഴ ലഭിച്ചതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതോടൊപ്പം അബൂദബിയിലും ദുബൈയിലും പല പ്രദേശങ്ങളും മേഘാവൃതമായിരുന്നു. ഈ മേഖലകളിൽ അധികൃതർ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഫുജൈറയിലെ അൽ ഹിബൈൻ പർവതനിരയിൽ ശനിയാഴ്ച രാവിലെ ആറിന് രേഖപ്പെടുത്തിയ 24.5 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില. ഞായറാഴ്ചയും ചില പ്രദേശങ്ങളിൽ മഴ സാധ്യത പ്രവചിക്കുന്നുണ്ട്. അതേസമയം മഴ സാധ്യതക്കിടയിലും രാജ്യത്ത് കനത്ത ചൂട് തുടരും. 40 ഡിഗ്രിയിൽ കൂടുതലാണ് മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ചൂട് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.