സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ഹൈ​ദ​രാ​ബാ​ദ്: ഫു​ക്ക​റ്റി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം (ഐ.​എ​ക്സ് 110) സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി. പ​റ​ന്നു​യ​ർ​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സം​ഭ​വം.

98 യാ​ത്ര​ക്കാ​രു​മാ​യി പ​റ​ന്നു​യ​ർ​ന്ന ബോ​യി​ങ് 737 മാ​ക്സ് എ​ട്ട് വി​മാ​നം രാ​വി​ലെ 6.57ന് ​സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചി​റ​ക്കി​യ​താ​യി രാ​ജീ​വ് ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഫ്ലൈറ്റ് ട്രാക്കിങ് സേവനമായ ഫ്ലൈറ്റ് റഡാർ 24 പ്രകാരം വിമാനം കേവലം 16 മിനിറ്റ് മാത്രമാണ് പറന്നത് . ടേക്ക് ഓഫിന് തൊട്ടുപിന്നാലെ സാങ്കേതിക പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതോടെ ഹൈദരാബാദിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.

യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം സജ്ജീകരിച്ചുവെന്നും വൈകിയ സമയം ഇവര്‍ക്ക് ലഘുഭക്ഷണം നൽകിയതായും എയര്‍ലൈന്‍ വക്താവ് പറഞ്ഞു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും ഏതുഘട്ടത്തിലും സുരക്ഷയാണ് മുന്‍ഗണനയെന്നും എയര്‍ലൈനിന്‍റെ വക്താവ് അറിയിച്ചു. ഉ​ച്ച​ക്ക് 1.26 നാ​ണ് ബ​ദ​ൽ വി​മാ​നം ഫൂ​ക്ക​റ്റി​ലേ​ക്ക് തി​രി​ച്ച​ത്.


Tags:    
News Summary - Air India Express flight to Phuket returns to Hyderabad after technical issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.