എതിർപ്പുകളും ആശങ്കകളും വകവെച്ചില്ല; ടിബറ്റിൽ ചൈന മെഗാ ഡാം നിർമാണം തുടങ്ങി

ബീജിങ്: ആശങ്കകൾക്കിടയിൽ ടിബറ്റിലും ഇന്ത്യയിലുമായി ഒഴുകുന്ന ബ്രഹ്മപുത്ര നദിയിൽ ചൈന ഡാം നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ഡിസംബറിലാണ് നദിയിൽ ഡാം നിർമിക്കുന്നതിനുള്ള പ്രോജക്ടിന് ചൈന അംഗീകാരം നൽകുന്നത്. പദ്ധതിയിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ടിബറ്റിന്‍റ പ്രാദേശിക ആവശ്യങ്ങൾക്കും നൽകുമെന്ന് സൗത്ത് ഈസ്റ്റേൺ ടിബറ്റിലെ നൈഞ്ചിയിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ അറിയിച്ചു.

നിർമാണം കഴിയുന്നതോടെ ചൈനയിലെ തന്നെ യാങ്സീ നദിക്കു കുറുകെയുള്ള ത്രീ ഗോർജ്സ് ഡാമിന്‍റെ റെക്കോഡ് മറികടക്കും. ഇന്ത്യയിലുൾപ്പെടെ അയൽ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ആളുകളെ ഇത് ദോഷകരമായി ബാധിക്കുമെന്നാണ് കരുതുന്നത്.

167 ബില്യണോളം ഡോളറാണ് ഡാമിന്‍റെ നിർമാണത്തിനു വേണ്ടി ചൈന ചെലവാക്കാൻ പോകുന്നത്. ജനുവരിയിൽ ഡാം നിർമാണത്തിൽ ഇന്ത്യ ആശങ്ക ഉയർത്തിയിരുന്നു. ഇതിനു പുറമേ പരിസ്ഥിതി പ്രവർത്തകരും ഡാം നിരർമാണത്തിൽ ആശങ്ക അറിയിച്ചു.

Tags:    
News Summary - China Begins Construction Of Mega Dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.