ശാരീരിക ബന്ധം നിഷേധിക്കുന്നത് വിവാഹമോചനത്തിന് കാരണമാക്കാമെന്ന് കോടതി

മും​ബൈ: ഭ​ർ​ത്താ​വു​മാ​യി ശ​രീ​രി​ക ബ​ന്ധം നി​ഷേ​ധി​ക്ക​ലും അ​ദ്ദേ​ഹ​ത്തെ സു​ഹൃ​ത്തു​ക്ക​ളു​ടെ മു​ന്നി​ൽ അ​വ​ഹേ​ളി​ക്കു​ന്ന​തും ക്രൂ​ര​ത​യാ​ണെ​ന്നും അ​ത് ഹി​ന്ദു വി​വാ​ഹ നി​യ​മ​പ്ര​കാ​രം വി​വാ​ഹ​മോ​ച​ന​ത്തി​ന് അ​ർ​ഹ​മാ​ക്കു​ന്ന​താ​ണെ​ന്നും ബോം​ബെ ഹൈ​കോ​ട​തി.

ഭ​ർ​ത്താ​വി​ന്റെ അം​ഗ​വൈ​ക​ല്യ​മു​ള്ള സ​ഹോ​ദ​രി​യോ​ടും അ​ദ്ദേ​ഹ​ത്തി​ന്റെ ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​രോ​ടും മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​ത് അ​ദ്ദേ​ഹ​ത്തെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്ക​ലാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

2019 ൽ ​ഭ​ർ​ത്താ​വി​ന്റെ ഹ​ര​ജി​യി​ൽ പു​ണെ കു​ടും​ബ കോ​ട​തി വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ ഭാ​ര്യ ന​ൽ​കി​യ അ​പ്പീ​ൽ ത​ള്ളി​യ വി​ധി​യി​ലാ​ണ് ജ​സ്റ്റി​സു​മാ​രാ​യ രേ​വ​തി മോ​ഹി​തെ ദെ​രെ, നീ​ല ഗോ​ഘ​ലെ എ​ന്നി​വ​ർ ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹ മോചന ഹരജി അനുവദിച്ച കുടുംബകോടതി ഉത്തരവിനെ ചോദ്യം ചെയ്ത ഭാര്യയുടെ ഹരജി കോടതി തള്ളുകയായിരുന്നു.ഒരു ലക്ഷം രൂപ മാസം ജീവനാംശം ലഭിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു.

2013ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2014 ഡിസംബറില്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. 2015ല്‍ ഭാര്യയുടെ ക്രൂരത ആരോപിച്ച് ഭര്‍ത്താവ് പൂന കുടുംബ കോടതിയെ സമീപിച്ചു. കോടതി വിവാഹ മോചനം അനുവദിക്കുകയും ചെയ്തു.

ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ ഉപദ്രവിച്ചിരുന്നുവെന്നും എന്നാല്‍ ഭര്‍ത്താവിനോട് തനിക്ക് ഇപ്പോഴും സ്‌നേഹമുണ്ടെന്നും അതിനാല്‍ വിവാഹ ബന്ധം വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവതി ഹരജിയില്‍ പറഞ്ഞു. എന്നാല്‍ ശാരീരിക ബന്ധം നിഷേധിക്കല്‍, വിവാഹേതര ബന്ധങ്ങള്‍ ഉണ്ടെന്ന് സംശയിക്കല്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ജീവനക്കാരുടേയും മുന്നില്‍ തന്നെ അപമാനിച്ചുകൊണ്ട് മാനസികമായി പീഡിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി കാരണങ്ങളാണ് ഭര്‍ത്താവ് വിവാഹമോചന ഹര്‍ജിയില്‍ ആരോപിച്ചത്.

ഭര്‍ത്താവിന്റെ സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് അപമാനിക്കുന്നതും അംഗ വൈകല്യമുള്ള സഹോദരിയോടുള്ള ഭാര്യയുടെ പെരുമാറ്റം വേദനയുണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു

Tags:    
News Summary - court says Denying Physical Relationship Affair Suspicion Ground For Divorce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.