മഹാരാഷ്ട്ര കൃഷി മന്ത്രി മൊബൈലിൽ റമ്മി കളിക്കുന്നതിെന്റ ദൃശ്യം
മുംബൈ: സഭയിലിരുന്ന് മൊബൈലിൽ ചീട്ടുകളിയായ റമ്മി കളിക്കുന്ന ദൃശ്യം വയറലായയോടെ മഹാരാഷ്ട്ര കൃഷി മന്ത്രിയും അജിത് പവാർ പക്ഷ എൻ.സി.പി നേതാവുമായ മാണിക്റാവു കോകടെ വിവാദത്തിൽ. നിയമസഭ കൗൺസിലിലിരുന്ന് നിയമസഭയിലെ നടപടികൾ യൂട്യൂബിലൂടെ കാണുകയായിരുന്നെന്നും അതിനിടയിൽ ജംഗളി റമ്മിയുടെ പരസ്യം വന്നതാണെന്നുമാണ് മന്ത്രിയുടെ പ്രതികരണം.
കോകടെയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ശരദ് പവാർ പക്ഷ ദേശീയ വർക്കിങ് പ്രസിഡന്റ് സുപിയ സുലെ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ, 750 കർഷകരാണ് ആത്മഹത്യചെയ്തതെന്നും അതൊന്നും ഗൗനിക്കാതെ, മന്ത്രിസഭയിൽ റമ്മികളിക്കുകയാണെന്നും സുപ്രിയ ആരോപിച്ചു.
ബി.ജെ.പിയുടെ സമ്മതമില്ലാതെ ഒന്നും ചെയ്യാനാകാത്തതുകൊണ്ട് മന്ത്രി ഗെയിം കളിക്കുകയാണെന്ന് രോഹിത് പവാർ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.