അഹമദാബാദ്: അഹമദാബാദ് വിമാനാപകടത്തിൽ ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് റിപ്പോർട്ട്. വിമാനത്തിൻ്റെ പിൻഭാഗത്ത് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. യന്ത്ര ഭാഗങ്ങൾ കത്തിയത് വൈദ്യതി തകരാർ മൂലമുള്ള തീപിടുത്തത്തിലാണോ എന്നും സംശയമുയരുന്നുണ്ട്.
അപകടത്തിൽ കത്തിയമർന്ന വിമാനത്തിന്‍റെ യന്ത്ര ഭാഗങ്ങളിൽ ചിലത് മാത്രമാണ് കണ്ടെത്താനായത്. ബ്ലാക്ക് ബോക്സ് പൂർണമായും കത്തിയമർന്ന നിലയിലായിരുന്നു. വിമാനത്തിന്‍റെ ട്രാൻസ് ഡ്യൂസറിലെ തകരാർ വിമാനം പുറപ്പടുന്നതിന് ഒരു മണിക്കൂർ മുമ്പാണ് പരിഹരിച്ചത്. ട്രാൻസ് ഡ്യൂസറിൽ തകരാർ സംഭവിച്ചാൽ അത് മുഴുവൻ സംവിധാനത്തെയും ബാധിക്കും.
സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ടേക്കോഫിനിടെ തകർന്നു വീഴുകയായിരുന്നു. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിനു സമീപത്തെ ബി.ജെ മെഡിക്കൽ കോളേജിന്‍റെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം തകർന്നു വീണത്. അപകടത്തിൽ മെഡിക്കൽ വിദ്യാർഥികൾക്കും പ്രദേശ വാസികൾക്കും ജീവൻ നഷ്ടപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.