മുംബൈ: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും അവിടെയെല്ലാം ശാന്തമായെന്ന് അവകാശവാദങ്ങൾ നിരത്തുകയും ചെയ്യുന്നതിനിടയിൽ പഹൽഗാം ആക്രമണം എങ്ങനെ സംഭവിച്ചെന്ന് കേന്ദ്രത്തോട് ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ.
പാർട്ടി മുഖപത്രമായ ‘സാമ്ന’യിലെ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലാണ് പഹൽഗാം ആക്രമണത്തിൽ കേന്ദ്രത്തിന് വിമർശനം. എന്തുകൊണ്ട് പ്രദേശത്ത് സുരക്ഷ അവഗണിച്ചത്. നമ്മുടെ അമ്മമാരും സഹോദരിമാരുമായ 26 പേരുടെ സിന്ദൂരം തുടച്ചുമാറ്റിയതിന് ആരാണ് ഉത്തരവാദി.
ഇതുവരെ ആക്രമിച്ചവരെ എന്തുകൊണ്ട് പിടിക്കാനായില്ല. ഇന്ത്യ-പാക് യുദ്ധ സാധ്യത താനിടപ്പെട്ട് ഇല്ലാതാക്കിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 27 തവണ ആവർത്തിച്ച് അവകാശപ്പെട്ടിട്ടും ‘56 ഇഞ്ച് നെഞ്ചളവുള്ള’ പ്രധാനമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്-ഉദ്ധവ് ചോദിച്ചു. ഓപറേഷൻ സിന്ദൂരിൽ സൈനികരുടെ വീര്യത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിച്ചതായും ഉദ്ധവ് ആരോപിച്ചു.
ദേശസുരക്ഷയെക്കാൾ രാഷ്ട്രീയത്തിനും നയങ്ങൾക്കുമാണ് കേന്ദ്രസർക്കാർ വിലകൽപിക്കുന്നതെന്നും വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.