തിരുവനന്തപുരം: എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി.റഹിമിൻ്റ ശിശിരനടത്തം എന്ന കഥയുടെ ദൃശ്യാവിഷ്കാരം അരങ്ങേറി. എഴുതി തയാറാക്കിയ സ്ക്രിപ്റ്റില്ലാതെ കഥവായിച്ചു കേട്ട അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ ചുരുങ്ങിയ മണിക്കുറുകൾക്കുള്ളിലാണ് നാടകാവിഷ്കാരം നടത്തിയത് .
പരിചയസമ്പന്നരായ കലാകാർന്മാർ ചേർന്നു കൂട്ടായ ചർച്ചയിലൂടെയും റിഹേഴ്സലിലൂടെയും നാടകം വേദിയിലെത്തിക്കുകയായിരുന്നു. മനോധർമ്മം അനുസരിച്ച് അഭിനേതാക്കൾക്ക് നാടകം വികസിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നു നാടകാവതരണം ഈ രീതിയിലുള്ള നാടകാവതരണം അപൂർവമായാണ് നടത്തുന്നത്.
മനശാസ്ത്രപരമായ മാനങ്ങളുള്ള കഥയായ ശിശിരനടത്തം തീയറ്റിക്കൽ ഇംപ്രൈ വൈസേഷൻ രൂപത്തിൽ അവതരിപ്പിച്ചത് പ്രശസ്ത സംവിധായകനും ലണ്ടനിൽ സോളിസിറ്ററുമായ മനോജ് ശിവ ലണ്ടൻ ആണ്. കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവന്ന ഇം പ്രോ തീയറ്ററിൻ്റെ സമാപന വേദിയിലാണ് ശിശിരനടത്തം നാടകമായി അവതരിപ്പിച്ചത്
അനന്തൻ നമ്പ്യാതിരിയും ജഹാഗീറും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണിത്. അപ്രതീക്ഷിതമായി അനന്തൻ നമ്പ്യാതിരി മരണപ്പെടുന്നു. ഇതിൻ്റെ മാനസിക ആഘാതത്തിലാവുന്ന ഭാര്യ സാവിത്രിയിലൂടെയാണ് കഥ വികസിക്കുന്നത്.
വിബീറ്റ്സ് യു.കെ ആണ് ശിശിരനടത്തത്തിൻ്റെ നാടകാവിഷ്കാരം നടത്തിയത്. വിസ്മയാസ് മാക്സ് വെള്ളയമ്പലത്തായിരുന്നു പരിപാടി'പ്രീത കുളത്തൂർ സുധീർ ചടയമംഗലം,ഡോ.ബിനൂജ്, ബാനി, 'ഫസിം , സജിത തുടങ്ങിയവർ നാടകാവിഷ്കാരത്തിൽ വേഷമിട്ടു. ഹിന്ദുസ്ഥാനി സംഗീജ്ഞ ഡോ.സനിത സംഗീതം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.