കോഴിക്കോട് : നിരന്തരമായി വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തി സംസ്ഥാനത്തെ സാമുദായികാന്തരീക്ഷം കലുഷമാക്കാന്‍ ബോധപൂര്‍വം പണിയെടുത്തുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ പോലുള്ളവരെ നിയമപരമായി നേരിടാന്‍ എന്തിനാണ് സര്‍ക്കാര്‍ ഭയപ്പെടുന്നതെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ.
സമുദായങ്ങള്‍ തമ്മിലടിച്ച് ഉരുത്തിരിയുന്ന വര്‍ഗീയ വോട്ടുകളില്‍ ഭരണ തുടര്‍ച്ച ഉറപ്പാക്കാമെന്നാണ് മോഹമെങ്കില്‍ അത് മൗഢ്യമാണ്. ഹിന്ദ്യത്വ ഫാസിസ്റ്റുകള്‍ കവര്‍ന്നെടുക്കുന്നത് കേരളത്തിന്റെ ഇടതുപക്ഷ സ്‌പേസ് ആണെന്നത് എല്‍.ഡിഎഫ് നേതൃത്വം തിരിച്ചറിയാതെ പോവുന്നത് ആത്മഹത്യാപരമാണ്. വിദ്വേഷ പ്രചാരകരെ നിലക്ക് നിര്‍ത്തി കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയും മതേതര പാരമ്പര്യവും തിരിച്ചു പിടിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണം.
മുസ്ലിം സമുദായം നേരിടുന്ന വിവേചനങ്ങളെയും പ്രശ്‌നങ്ങളെയും സാഹചര്യങ്ങളെ ഉള്‍കൊണ്ടുകൊണ്ട് പക്വതയോടെ അഭിമുഖീകരിക്കാന്‍ മുസ്ലിം നേതൃത്വം തയ്യാറാവണം. കടുത്ത ഇസ്ലാമോഫോബിയ നില നില്‍ക്കുന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ക്കിട നല്‍കുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കി ചര്‍ച്ചയുടെയും കൂടിയാലോചനകളുടെയും സമീപനം സ്വീകരിക്കണം. വിവാദങ്ങള്‍ ഉണ്ടാക്കി മുസ്ലിംകളുടെ അര്‍ഹമായ അവസരങ്ങള്‍ കവര്‍ന്നെടുക്കാന്‍ സര്‍ക്കാറിന് അവസരമൊരുക്കരുതെന്നും കെ.എന്‍.എം മര്‍കസുദ്ദഅവ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.