മരിച്ച കമീല എന്ന അജ്മൽ, അറസ്റ്റിലായ തൗഫീഖ്

താനൂരിലെ ട്രാൻസ് യുവതിയുടെ മരണം: സുഹൃത്ത് അറസ്റ്റിൽ

താനൂർ: താനൂർ കരിങ്കപ്പാറ നായർപടിയിൽ സുഹൃത്തിന്റെ വീട്ടിൽ വടകര സ്വദേശിയായ ട്രാൻസ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെ അറസ്റ്റ് ചെയ്തു.

കരിങ്കപ്പാറ പോണിയേരി തൗഫീഖിനെയാണ് (40) താനൂർ എസ്.എച്ച്.ഒ കെ.ടി. ബിജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വടകര ബീച്ച് റോഡ് സ്വദേശിയായ കമീല എന്ന അജ്മൽ (35) ജൂലൈ ഒമ്പതിന് മരിച്ചത്.

തിരൂർ പയ്യനങ്ങാടിയിൽ താമസിച്ചിരുന്ന ഇവരെ തൗഫീഖി​െൻറ വീട്ടിലെ കാർ പോർച്ചിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാന ട്രാൻസ്ജെൻറർ ജസ്റ്റിസ് ബോർഡ് മെമ്പർ നേഹ. സി. മേനോന്റെ പരാതിയിലാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. തൗഫീഖിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയത്.

Tags:    
News Summary - Death of trans woman in Tanur: Friend arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.