കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. ഷീബ മൻസിലിൽ ഫാത്തിമയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം. വീടിനടുത്ത് ഒരു മരം കടപുഴകി വീണ് ഇലക്ട്രിക് ലൈൻ താഴോട്ട് പതിച്ചിട്ടുണ്ടായിരുന്നു.
മരം കടപുഴകി വീണ ശബ്ദം കേട്ട് മരത്തിനടുത്തെത്തിയപ്പോൾ അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.