മുക്കം: ബിസിനസ്, സംരംഭക രംഗത്തെ വളര്‍ച്ചയും വെല്ലുവിളികളും പങ്കുവെച്ച് പ്രമുഖ സംരംഭകരും വ്യവസായികളും. മുക്കം എം.എ.എം.ഒ. കോളജില്‍ നടന്ന 'മാമോപ്രണർ' പരിപാടിയാണ് ഇന്ത്യയ്ക്ക് അകത്തും പുറത്തും ബിസിനസ് സംരംഭങ്ങള്‍ കെട്ടിപ്പടുത്ത പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമവേദിയായത്.
ക്രെഡായി നാഷണല്‍ സൗത്ത് സോണ്‍ വൈസ് പ്രസിഡന്റ് എം.എ. മെഹബൂബ് ഉദ്ഘാടനം ചെയ്തു. കോളജില്‍ ഗ്ലോബല്‍ അലംനൈ അസോസിയേഷന്റെ നേതൃത്വത്തില്‍ പൂർവ വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച ഒൺട്രപ്രണർഷിപ്പ് ക്ലബ്ബിന്റെ പ്രഖ്യാപനം അദ്ദേഹം നിര്‍വഹിച്ചു. ജൂലൈ 20ന് നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം 'മിലാപ്പ് 2025'ന് മുന്നോടിയായിട്ടായിരുന്നു പരിപാടി.
ഫസലുറഹ്‌മാന്‍ വയലില്‍ ഗ്ലോബല്‍ ബിസിനസ് എക്‌സലന്‍സി പുരസ്‌കാരവും ഹബീബ് റഹ്‌മാന്‍ ബിസിനസ് എക്‌സലൻസി പുരസ്‌കാരവും എം.എ. നൂര്‍ജഹാന്‍ മികച്ച വനിത സംരംഭകയ്ക്കുള്ള പുരസ്‌കാരവും ഷാഹിര്‍ കുങ്കഞ്ചേരി ബെസ്റ്റ് സ്റ്റാര്‍ട്ടപ്പ് എക്‌സലന്‍സ് പുരസ്‌കാരവും നേടി. എന്‍.കെ. ഷമീര്‍, കെ.സി. നിസാര്‍, എ.എം. ഷബീര്‍, എം.എ. ഫൈസല്‍ എന്നിവർ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ട്രെയിനര്‍ താഹിര്‍ ചര്‍ച്ച നിയന്ത്രിച്ചു.
കോളജിലെ വിദ്യാര്‍ഥികള്‍ക്കും പൂര്‍വ വിദ്യാര്‍ഥികള്‍ക്കുമായി പ്രമുഖ കമ്പനികളുടെ പങ്കാളിത്തത്തോടെ കാമ്പസ് റിക്രൂട്ട്‌മെന്റ് ഡ്രൈവും നടന്നു. വിദ്യാര്‍ഥികള്‍ക്കായി പുതിയ ആശയങ്ങള്‍ തേടുന്ന ഐഡിയത്തോണ്‍ വിത്ത് പിച്ചിങ് സംഘടിപ്പിച്ചു. ഗ്ലോബല്‍ അലംനൈ അസോസിയേഷന്‍ സെക്രട്ടറി അഷ്‌റഫ് വയലില്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പൽ ഡോ. ഇ.കെ. സാജിദ്, ഐ.ക്യു.എ.സി. കോര്‍ഡിനേറ്റര്‍ ഒ.എം. അബ്ദുറഹ്‌മാന്‍, മിലാപ്പ് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ.പി.എ റഹ്‌മാന്‍ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. റിയാസ് കുങ്കഞ്ചേരി സ്വാഗതവും ഗ്ലോബൽ അലംനൈ ജോയിൻറ് സെക്രട്ടറി എം.എ. അമീന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.