കോഴിക്കോട്: വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പ്രസ്താവനക്ക് മറുപടി പറയേണ്ടത് സർക്കാറാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇങ്ങനെ പച്ചക്ക് വർഗീയത പറയാൻ ഈ സംസ്ഥാനത്ത് പറ്റുമോ? എല്ലാവരും ഇങ്ങനെ പറയാൻ തുടങ്ങിയാൽ ഗുരുതര പ്രത്യാഘാതമുണ്ടാകും. ഏത് സമുസമുദായ നേതാവ്പറഞ്ഞാലും അതാണവസ്ഥ. ഇവിടെ സപർധയുണ്ടാക്കുകയാണ് ലക്ഷ്യം. രാജ്യത്ത് നടക്കുന്ന വർഗീയ പ്രചാരണത്തിന്റെ ഭാഗമാണിത്. കേരളത്തിന് പുറത്ത് നമ്മൾ ഇത്തരം പ്രസ്താവനകൾ കേട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഭരിക്കുന്ന സർക്കാരാണ് മറുപടി പറയേണ്ടത്. അവർക്കതിൽ ഉത്തരവാദിത്തമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളാട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
വർഗീയത വളർത്തി രാഷ്ട്രീയമുതലെടുപ്പും മറ്റും അതിന്റെ ഭാഗമായിട്ടുണ്ടാകും. കേരളത്തിൽ ഇത് വിലപ്പോകില്ല. ഇതുപോലുള്ള പരാമർശം മുസ്‌ലിം ലീഗിൽ നിന്ന് ആരെങ്കിലും പറഞ്ഞാൽ പറഞ്ഞയാൾ ഒരു നിമിഷം പോലും ലീഗിലുണ്ടാകില്ല.
പണ്ട് വർഗീയത പറഞ്ഞവരൊന്നും ഇപ്പോൾ ചിത്രത്തിലില്ല. അവരെല്ലാം കാലയവനികക്കുള്ളിൽ പോയിട്ടുണ്ട്. അതൊന്നും കേരളത്തിൽ വിലപ്പോയിട്ടില്ല. ചിലർ കരുതിയത് വർഗീയത ഇപ്പോൾ പറഞ്ഞാൽ ഫലിക്കുമെന്നാണ്. നിലമ്പൂരിൽ വന്ന് ഇതേപോലുള്ള പ്രസംഗം നടത്തിയിരുന്നു. അത് ബി.ജെ.പിക്ക് വേണ്ടി ആയിരുന്നെങ്കിൽ അവിടെ കെട്ടിവച്ച കാശ് പോലും ലഭിച്ചിട്ടില്ല. അവിടെ ബന്ധപ്പെട്ട സമുദായങ്ങളെല്ലാമുണ്ടായിട്ടും ആഹ്വാനം ആരും കേട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.