ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം: സ്കൂൾ മാനേജ്മെന്റ് അധികൃതരും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പ്രതികളാവും

തിരുവനന്തപുരം: തേവലക്കര ബോയ്സ് സ്കൂളിലെ മിഥുന്റെ മരണത്തിൽ കൂടുതൽ പേരെ പ്രതിയാക്കാനൊരുങ്ങി പൊലീസ്. സ്കൂൾ മാനേജ്മെന്റ് അധികൃതർക്കെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും കെട്ടിടത്തിന് ഫിറ്റ്നസ് നൽകിയ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറും പ്രതിയാവും. കഴിഞ്ഞ ദിവസം വൈകീട്ട് നാല​രയോടെയാണ് മിഥുന്റെ സംസ്കാരചടങ്ങുകൾ പൂർത്തിയായത്.

അതേസമയം, പു​തി​യ ലൈ​നു​ക​ൾ പ​ണി​യു​ന്ന​തും ലൈ​നു​ക​ളി​ൽ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യ എ​ല്ലാ ജോ​ലി​ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​യ ഏ​രി​യ​ൽ ബ​ഞ്ച്ഡ് കേ​ബ്ൾ​സ് (എ.​ബി.​സി) ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന കെ.​എ​സ്.​ഇ.​ബി​യു​ടെ നി​ർ​ദേ​ശം ക​ട​ലാ​സി​ലൊ​തു​ങ്ങി​യ​ത് കൊ​ല്ലം തേ​വ​ല​ക്ക​ര​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​ടേ​ത​ട​ക്കം വൈ​ദ്യു​തി​മ​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. നാ​ലു വ​ർ​ഷം മു​മ്പ് ഇ​റ​ക്കി​യ കെ.​എ​സ്.​ഇ.​ബി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ഉ​ത്ത​ര​വ് അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ്.

പൊ​തു​ജ​ന​ങ്ങ​ളു​ടെ ദേ​ഹ​ത്ത് ക​മ്പി ത​ട്ടി വൈ​ദ്യു​താ​ഘാ​ത​മു​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ നി​യോ​ഗി​ച്ച സ​ബ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 2021 ജൂ​ണി​ൽ മു​ഴു​സ​മ​യ ഡ​യ​റ​ക്ട​ർ​മാ​രു​ടെ യോ​ഗം എ.​ബി കേ​ബി​ളു​ക​ൾ സാ​​ങ്കേ​തി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും ന​ട​പ്പാ​ക്കാ​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ ന​ട​പ​ടി​ക്ക് നി​ർ​ദേ​ശി​ച്ച​ത്. 2021-2022 മു​ത​ൽ എ​ല്ലാ സ​ർ​വി​സ്, മെ​യി​ൻ ലൈ​നു​ക​ളും എ.​ബി.​സി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്.

സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കിയാണ് വിളന്തറയിലെ വീട്ടിലേക്ക് മിഥുന്റെ ഭൗതികശരീരം വിലാപയാത്രയായി എത്തിച്ചത്. രണ്ടുദിവസം മുന്‍പുവരെ ചിരിച്ചും കളിച്ചും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മിഥുന്‍റെ ചേതനയറ്റ ശരീരം കണ്ട് സഹപാഠികളും അധ്യാപകരും വിങ്ങിപ്പൊട്ടി. സ്‌കൂളിലെ എന്‍.സി.സി കേഡറ്റുകള്‍ റോഡ് മാര്‍ച്ച് നടത്തിയാണ് മിഥുനെ സ്‌കൂള്‍ മുറ്റത്തെത്തിച്ചത്. നൂറ് കണക്കിന് ആളുകളാണ് കരഞ്ഞും തേങ്ങലടക്കിയും മിഥുന് ആദരാജ്ഞലി അർപ്പിച്ചത്.

ശാ​സ്താം​കോ​ട്ട തേ​വ​ല​ക്ക​ര കോ​വൂ​ര്‍ ബോ​യ്സ് സ്കൂ​ൾ കെ​ട്ടി​ട​ത്തോ​ട്​ ചേ​ർ​ന്ന സൈ​ക്കി​ള്‍ ഷെ​ഡി​ന് മു​ക​ളി​ൽ വീ​ണ ചെ​രി​പ്പ് എ​ടു​ക്കാ​ൻ ക​യ​റി​യപ്പോഴാണ് വ​ലി​യ​പാ​ടം മി​ഥു​ന്‍ഭ​വ​നി​ല്‍ മ​നു​വി​ന്‍റെ മ​ക​നു​മാ​യ മി​ഥു​ൻ (13) വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്.

Tags:    
News Summary - School management officials and KSEB officials will be held responsible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.