ചരിത്രം വഴി മാറുന്നു, സി.പി.ഐയുടെ ആദ്യ വനിതാ സെക്രട്ടറിയായി സുമലത മോഹൻദാസ്

പാലക്കാട്: സുമലത മോഹൻദാസിനെ സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവിൽ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും മഹിള സംഘം ജില്ലാ സെക്രട്ടറിയുമാണ് സുമലത മോഹൻദാസ്. മലമ്പുഴ മന്തക്കാട് തോട്ടപുര സ്വദേശിനിയാണ് സുമലത. സി.പി.ഐ കേരള ഘടകത്തിൽ ജില്ലാ സെക്രട്ടറിയാകുന്ന ആദ്യ വനിതാ ജില്ലാ സെക്രട്ടറിയെന്ന ചരിത്രമെഴുതുകയാണ് സുമലത മോഹൻദാസ്.

ജില്ലാ സമ്മേളനത്തിൽ 45 അംഗ ജില്ലാ കൗൺസിലും തെരഞ്ഞെടുത്തു. വടക്കഞ്ചേരിയിലാണ് സി.പി.ഐ പാലക്കാട് ജില്ലാ സമ്മേളനം നടന്നത്.

സെക്രട്ടറിയായതിൽ സന്തോഷമുണ്ടെന്നും പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും സുമലത മോഹൻദാസ് പ്രതികരിച്ചു. എല്ലാവരെയും ഒന്നിപ്പിച്ച് മുന്നോട്ട് പാർട്ടിയെ നയിക്കും. പ്രശ്നങ്ങൾ ഒന്നും ഇല്ലാതെയാണ് ജില്ലാ സമ്മേളനം സമാപിച്ചത്. വനിതകൾക്ക് കമ്യൂണിസ്റ്റ് പാർട്ടി നൽകിയ അംഗീകാരമാണെന്നും സുമലത പറഞ്ഞു.

സി.പി.എമ്മിലും സി.പി.ഐയിലും ഏരിയാ മണ്ഡലം കമ്മിറ്റികളുടെ സെക്രട്ടറിമാരായി വനിതാ നേതാക്കൾ വന്നിട്ടുണ്ടെങ്കിലും ഇതുവരെ ആരും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല.

Tags:    
News Summary - Mohandas becomes the first woman secretary of CPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.