തകർന്ന മേൽക്കൂര

ആലപ്പുഴയിൽ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണു; പൊളിഞ്ഞത് ഉപയോഗിക്കാത്ത കെട്ടിടമെന്ന് പ്രധാനാധ്യാപകൻ, മൂന്ന് ദിവസം മുമ്പ് വരെ ക്ലാസ് ഉണ്ടായിരുന്നുവെന്ന് കുട്ടികൾ

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ ശക്തമായ മഴയിൽ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണു. തകർന്നു വീണത് കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്‍റെ മേൽക്കൂര. അവധി ദിനമായതിനാൽ ഒഴിവായത് വൻ അപകടം. 50 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകർന്നു വീണത്.

കെട്ടിടത്തിന് ഒരു വർഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗിക്കാത്ത കെട്ടിടത്തിന്‍റെ മേൽക്കൂരയാണ് തകർന്നു വീണതെന്ന് പ്രധാനാധ്യാപകൻ ബിജു പറഞ്ഞു. എന്നാൽ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ വച്ച് ക്ലാസെടുത്തിരുന്നുവെന്ന് വിദ്യാർഥികൾ. രാവിലെയാണ് അപകടം ഉണ്ടായെങ്കിലും ഉച്ചയോടെയാണ് ആളുകൾ അറിയുന്നത്

ക്ലാസ് മുറിയല്ല, പഴക്കമുള്ള കെട്ടിടമാണ് തകർന്നു വീണതെന്നും കെട്ടിടത്തിലേക്ക് കുട്ടികൾ പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും, പൊളിച്ചുമാറ്റാന്‍ പഞ്ചായത്ത് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ബിജു പറഞ്ഞു. നിലവിൽ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - The roof of a school building collapsed in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.