രോഹിത് ഖാർവി
മംഗളൂരു: ഗംഗോള്ളിയിൽ ചൊവ്വാഴ്ച വൈകീട്ട് ബോട്ട് മറിഞ്ഞ് കാണാതായ മീൻപിടിത്ത തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം ബുധനാഴ്ച പുലർച്ചെ കണ്ടെടുത്തു. ബാക്കിയുള്ള രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു. ലോഹിത് ഖാർവിയാണ് (38) മരിച്ചത്. കടൽത്തീരത്ത് കോടി ലൈറ്റ്ഹൗസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വ ഗംഗോളി തുറമുഖത്തുനിന്ന് മീൻപിടിക്കാൻ പോയ പരമ്പരാഗത ബോട്ട് ശക്തമായ തിരമാലയിൽ പെട്ട് മറിയുകയായിരുന്നു. നാലു തൊഴിലാളികളിൽ സന്തോഷ് ഖാർവി എന്നയാൾ നീന്തി രക്ഷപ്പെട്ടു. ജഗന്നാഥ് ഖർവി, സുരേഷ് ഖർവി എന്നിവരെ കണ്ടെത്താനായിട്ടില്ല. തീരദേശ അധികൃതർ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.