മംഗളൂരു: ബംഗളൂരുവിലെയും കേരളത്തിലെയും ജയിലുകളിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ബി.ജി. കൃഷ്ണമൂർത്തി ഉൾപ്പെടെ മൂന്ന് മാവോവാദികളെ കുന്താപുരം അഡീ. ജില്ല സെഷൻസ് കോടതിയിൽ കനത്ത സുരക്ഷയിൽ ഹാജരാക്കി. കേരളത്തിലെ വിയ്യൂർ സെൻട്രൽ ജയിലിലുള്ള ബി.ജി. കൃഷ്ണമൂർത്തി, ഉഷ എന്ന സാവിത്രി, ബംഗളൂരു സെൻട്രൽ ജയിലിലുള്ള വനജാക്ഷി എന്നീ പ്രതികളെയാണ് ഹാജരാക്കിയത്.
ഉഡുപ്പി ജില്ലയിൽ കൃഷ്ണമൂർത്തിക്കെതിരെ ഏഴ് കേസുകളും സാവിത്രിക്കെതിരെ അഞ്ച് കേസുകളും വനജാക്ഷിക്കെതിരെ മൂന്ന് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുന്താപുര സബ് ഡിവിഷനിലെ ശങ്കരനാരായണ, കൊല്ലൂർ, അമാസെബൈൽ പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിലാണ് എല്ലാ കേസുകളും വരുന്നത്. പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതിയുടെ നിർദേശമുണ്ടായിരുന്നു. ഈ കേസുകളുടെ വാദം കേൾക്കൽ ആഗസ്റ്റ് 27ന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.