ബംഗളൂരു: കന്നട ഭാഷക്കെതിരെ മോശം പരാമർശം നടത്തിയ ഇതര സംസ്ഥാന യുവാവ് ബംഗളൂരുവിൽ അറസ്റ്റിൽ. ത്രിപുര സ്വദേശി മിഥുൻ സർക്കാർ ആണ് അറസ്റ്റിലായത്. ഓൺലൈൻ ഡെലിവറി ജീവനക്കാരനായ രഞ്ജിത് മാത്യു നൽകിയ പരാതിയിലാണ് നടപടി. വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം.
മിഥുൻ സർക്കാറിനുള്ള ഓർഡർ എത്തിക്കാൻ ഫോണിൽ ബന്ധപ്പെട്ട രഞ്ജിത്തിനോട് കന്നട ഭാഷക്കെതിരെ മോശം പരാമർശം നടത്തുകയും അസഭ്യം പറയുകയും കന്നടിഗരെ കളിയാക്കുകയും ചെയ്തെന്നാണ് പരാതി. ഒമ്പതു വർഷമായി ബംഗളൂരുവിൽ കഴിയുന്നയാളാണ് പ്രതി.
ബംഗളൂരുവിലുള്ള 70 ശതമാനം പേരും ഹിന്ദിക്കാരാണെന്നായിരുന്നു ഇയാളുടെ വാദം. രഞ്ജിത്തിന്റെ പരാതിയിൽ ശബാമ്മനഹള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഉടൻ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 196 ഒന്ന് എ, 352 എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്തു. അറസ്റ്റിലായ പ്രതി, താൻ മദ്യലഹരിയിലാണ് അത്തരം പരാമർശം നടത്തിയതെന്ന് പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.