ലയണൽ മെസ്സി
കളമശ്ശേരി (എറണാകുളം): ലയണൽ മെസ്സി ഉൾപ്പെട്ട അർജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും 2026ലെ ലോകകപ്പിന് ശേഷം സെപ്റ്റംബറിൽ എത്താമെന്നാണ് പറയുന്നതെന്നും സ്പോൺസറായ റിപോർട്ടർ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് എം.ഡി ആന്റോ അഗസ്റ്റിൻ കളമശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അർജൻറീന ടീമിനെ ഈ വർഷം ഒക്ടോബറിലോ നവംബറിലോ ഏഴ് ദിവസം ഇന്ത്യയിൽ എത്തിക്കാമെന്നാണ് അർജൻറീന ഫുട്ബാൾ അസോസിയേഷനുമായിട്ടുണ്ടാക്കിയ കരാർ. വ്യവസ്ഥ പ്രകാരം നൽകേണ്ട മുഴുവൻ തുകയും നൽകിയിട്ടുണ്ട്. അതനുസരിച്ച് മെസ്സി ഉൾപ്പെട്ട ടീമിന്റെ ഇന്ത്യയിലെ മുഴുവൻ കളികളുടെയും നടത്തിപ്പ് ചുമതല റിപോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കായിരിക്കും. കരാർ റദ്ദായാൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകും. ഇതിനെതിരെ ശക്തമായ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും ആന്റോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.