എൻ.ടി.പി.സിയിൽ ട്രെയിനി ഒഴിവ്
text_fieldsകേന്ദ്ര പൊതുമേഖലാ സംരംഭമായ എൻ.ടി.പി.സി ലിമിറ്റഡ് പരസ്യനമ്പർ 09/25 പ്രകാരം അസിസ്റ്റന്റ് കെമിസ്റ്റ് ട്രെയിനികളെ നിയമിക്കുന്നു. ശമ്പളനിരക്ക്: 30,000-1,20,000 രൂപ. ഒഴിവുകൾ- 30 (ജനറൽ-15, ഇ.ഡബ്ല്യു.എസ്-1, ഒ.ബി.സി-6, എസ്.സി-6, എസ്.ടി-2) .യോഗ്യത: എം.എസ് സി കെമിസ്ട്രി മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് പാസ് മാർക്ക് മതി). പ്രായപരിധി 27 വയസ്സ്.
നിയമാനുസൃത വയസ്സിളവുണ്ട്.അപേക്ഷാഫീസ്- 300 രൂപ. വനിതകൾ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://careers.ntpc.co.in ൽ. ഓൺലൈനിൽ മേയ് 31 വരെ അപേക്ഷിക്കാം. ദേശീയതലത്തിൽ ഓൺലൈൻ സെലക്ഷൻ ടെസ്റ്റ് നടത്തി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷത്തെ പരിശീലനം നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.