എം.ടെക്, എം.ആർക്, എം.പ്ലാൻ പ്രവേശനം
text_fieldsഎ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സർക്കാർ, എയിഡഡ്, ഗവ. കോസ്റ്റ് ഷെയറിങ്, സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ എം.ടെക്, എം.ആർക്, എം.പ്ലാൻ കോഴ്സുകളിൽ 2025-26 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിഞ്ജാപനം പ്രോസ്പെക്ടസ് www.dtekerala.gov.in ൽ.
കേരളീയർക്കും കേരളേതര വിഭാഗങ്ങളിൽ പെടുന്നവർക്കും അപേക്ഷിക്കാം. യോഗ്യത മാനദണ്ഡങ്ങളും പ്രവേശന നടപടികളും പ്രോസ്പെക്ടസിലുണ്ട്. അപേക്ഷ ഫീസ് 800 രൂപ. എസ്.സി/എസ്ടി വിഭാഗങ്ങൾക്ക് 400 രൂപ. വിദ്യാർഥികൾക്ക് admissions.dtekerala.gov.in ൽ മേയ് ഏഴ് വരെ അപേക്ഷ സമർപ്പിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.