സിജോ വർഗീസിന്റെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടു പോകും
text_fieldsസിജോ വർഗീസ്
സലാല: സലാലയിലെ ഔഖത്തിൽ താമസ സ്ഥലത്തെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ച കോട്ടയം ഇരവിച്ചിറ സ്വദേശി പാറപ്പുറത്ത് സിജോ വർഗീസിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.
വെള്ളിയാഴ്ച വൈകീട്ടാണ് ഏകദേശം നാല് മീറ്റർ ഉയരമുള്ള ഒന്നാം നിലയിലെ ബാൽക്കണിയിൽനിന്ന് ഇദ്ദേഹം വീഴുന്നത്. ഷാമ്പു ബോട്ടിൽ പിടിക്കാൻ ശ്രമിക്കവെ കാൽതെറ്റി താഴെ വീഴുകയായിരുന്നു. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പെ മരിച്ചിരുന്നു. ഭാര്യ നീതു മോൾ സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്.
സിജോയുടെ ആകസ്മിക മരണം സലാലയിലെ മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി. കഴിഞ്ഞ് ഏഴു വർഷമായി സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫിസറായി ജോലി ചെയ്തുവരുകയാണ് സിജോ. വാകത്താനം സെന്റ് തോമസ് മലങ്കര സിറിയൻ കത്തോലിക്ക പള്ളിയിലാണ് മൃതദേഹം സംസ്കരിക്കുക.
അമേരിക്കയിലുള്ള സിജോ വർഗീസിന്റെ മാതാപിതാക്കൾ എത്തിച്ചേരുന്ന മുറക്കാണ് സംസ്കാരം. രേഖകൾ ശരിയാകുന്നതിനനുസരിച്ച് ചൊവ്വാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.