സ്പോർട്സ് വാഹനങ്ങൾക്ക് ഷോർട്ട് നമ്പർ പ്ലേറ്റ്, സേവനത്തിന് തുടക്കം
text_fieldsറിയാദ്: രാജ്യത്തെ സ്പോർട്സ് വാഹനങ്ങൾക്ക് ഷോർട്ട് ഫ്രണ്ട് പ്ലേറ്റുകൾ നൽകുന്നതിനുള്ള സേവനം ട്രാഫിക് വകുപ്പ് ആരംഭിച്ചു. ആധുനിക വാഹനങ്ങൾക്ക് ആവശ്യമായ സ്പെസിഫിക്കേഷനുകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി നിശ്ചിത നിർമാണ സാങ്കേതിക സവിശേഷതകളോടെ തയാറാക്കിയ നമ്പർ പ്ലേറ്റാണിത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ പ്ലാറ്റ്ഫോമിലൂടെ ഈ സേവനം ഉപയോഗപ്പെടുത്താൻ കഴിയും. അബ്ഷിർ ഓപൺ ചെയ്ത് ‘മൈ സർവിസസ്’ എന്ന ടാബിൽ ക്ലിക്ക് ചെയ്ത് ‘വെഹിക്കിൾ സർവിസസ്’ എന്ന ഭാഗത്തെ ‘മാനേജ് വെഹിക്കിൾ ഓണർഷിപ്പി’ൽ ക്ലിക്ക് ചെയ്യണം. തുടർന്ന് ‘വെഹിക്കിൾ സെലക്ഷനി’ൽ കടന്ന് ‘വെഹിക്കിൾ പ്ലേറ്റുകൾ മാറ്റിസ്ഥാപിക്കൽ’ ബട്ടണിൽ ക്ലിക്ക് ചെയ്ത് സർവിസ് ഫീസ് അടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ നമ്പർ പ്ലേറ്റുകൾ ലഭിക്കുമെന്ന് ട്രാഫിക് വകുപ്പ് വിശദീകരിച്ചു. ഇതിലൂടെ ട്രാഫിക് ഓഫിസിൽ പോകാതെ ഓൺലൈനായി ഈ സേവനം ഉപയോഗപ്പെടുത്താൻ കഴിയുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.