ഗ്ലോബൽ എൻകൗണ്ടേഴ്സ് ഫെസ്റ്റിവലിന് ഇന്ന് ദുബൈയിൽ തുടക്കം
text_fieldsദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച കല-കായിക താരങ്ങൾ ഒരുമിച്ചു കൂടുന്ന ഗ്ലോബൽ എൻകൗണ്ടേഴ്സ് ഫെസ്റ്റിവലിന് ജൂലൈ 20ന് ദുബൈയിൽ തുടക്കമാവും. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ 20 മുതൽ 27 വരെ നടക്കുന്ന ഫെസ്റ്റിവലിൽ 50 രാജ്യങ്ങളിൽനിന്നുള്ള മുസ്ലിം കലാകാരന്മാരും കായിക താരങ്ങളും മാറ്റുരക്കും. എട്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ 25,000ത്തോളം സന്ദർശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
കലയും കായിക ഇനങ്ങളും സമന്വയിപ്പിച്ചുള്ള വിവിധ മത്സരങ്ങൾ, പ്രദർശനങ്ങൾ, കൺസേർട്ടുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ഫെസ്റ്റിവൽ. സന്ദർശകർക്ക് പരിപാടിയിൽ പങ്കെടുക്കുന്നതിനായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഞായറാഴ്ച മെട്രോ സമയം അർധരാത്രി ഒരു മണിവരെ നീട്ടി. ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിന് കീഴിൽ നടക്കുന്ന ഫെസ്റ്റിവൽ യുവ പ്രതിഭകളുടെ ആഘോഷം മാത്രമല്ലെന്നും ആഗോളതലത്തിലുള്ള ചർച്ചകൾ, സംവാദങ്ങൾ, സുസ്ഥിരത ആശയങ്ങളുടെ പങ്കുവെക്കലുകൾ എന്നിവക്കുള്ള ശക്തമായ വേദി കൂടിയാണെന്ന് സംഘാടകർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.